Monday, August 31, 2026
Homeകേരളംപാർട്ടിക്ക് പോലും വേണ്ടാത്ത ജില്ലാ സെക്രട്ടറി; കെ കെ രാഗേഷിനെ പരിഹസിച്ച് മന്ത്രി കെ മുരളീധരൻ.

പാർട്ടിക്ക് പോലും വേണ്ടാത്ത ജില്ലാ സെക്രട്ടറി; കെ കെ രാഗേഷിനെ പരിഹസിച്ച് മന്ത്രി കെ മുരളീധരൻ.

കണ്ണൂർ: സിപിഐഎം കണ്ണൂ‍ർ ജില്ലാ സെക്രട്ടറി കെ കെ രാ​ഗേഷിനെ പരിഹസിച്ച് മന്ത്രി കെ മുരളീധരൻ. രാഗേഷ് കാരണമാണ് കണ്ണൂരിൽ രണ്ട് എംഎൽഎമാരെ യുഡിഎഫിന് കൂടുതൽ കിട്ടിയതെന്നും ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറരുത് എന്നുമായിരുന്നു മുരളീധരൻ്റെ പരിഹാസം. പാർട്ടിക്ക് പോലും വേണ്ടാത്ത ജില്ലാ സെക്രട്ടറിയാണ് കെ കെ രാഗേഷ് എന്നും മുരളീധരൻ പറഞ്ഞു.

കാന്തപുരം എ പി അബൂബക്ക‍‍ർ മുസലിയാരുടെ സ്ത്രീ വിരുദ്ധ നിലപാടിനോടും മന്ത്രി കെ മുരളീധരൻ പ്രതികരിച്ചു. സ്ത്രീകൾക്ക് ഉണ്ടായ ഉയർച്ച കാണാതിരിക്കരുതെന്ന് പറഞ്ഞ മുരളീധരൻ പേരാമ്പ്രയിൽ മുസ്ലിം വനിതയാണ് വിജയിച്ചതെന്നും ചൂണ്ടിക്കാണിച്ചു. അത് കാലത്തിൻ്റെ മാറ്റമാണ്. സ്ത്രീകളുടെ മുന്നേറ്റം എല്ലാവരും മനസ്സിലാക്കണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു. കാന്തപുരത്തിൻ്റെ വിവാദ നിലപാടിൽ യുഡിഎഫ് നേതാക്കൾ പ്രതികരണത്തിന് മടിക്കുമ്പോഴാണ് കെ മുരളീധരൻ്റെ പ്രതികരണം എന്നതാണ് ശ്രദ്ധേയം.

പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും കെ മുരളീധരൻ വിമർശിച്ചു. ഓണക്കാലത്ത് പോലും പിണറായി വിജയൻ ജനപ്രതിനിധികളെ തെറി വിളിച്ചു നടക്കുകയാണെന്നായിരുന്നു ആരോ​ഗ്യമന്ത്രിയുടെ വിമർശനം. ജയിപ്പിച്ച ജനങ്ങളെ അടക്കം തെറി പറയുന്നുവെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
സ്വകാര്യ ആശുപത്രിയാണെന്ന് കരുതി തോന്ന്യവാസം അനുവദിക്കില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി.

സ്വകാര്യ ആശുപത്രികളുടെ ലക്ഷ്യം സർക്കാർ ആശുപത്രികളെ തകർക്കലാണെന്നും ആരോ​ഗ്യമന്ത്രി കെ മുരളീധരൻ ആരോപിച്ചു. സ്വകാര്യ ആശുപത്രികളിൽ 60 ശതമാനവും വിദേശ നിക്ഷേപമാണെന്നും സ്വകാര്യ ആശുപത്രികളിൽ പോകുന്നവർ സൂക്ഷിക്കണമെന്നും കെ മുരളീധരൻ പ്രതികരിച്ചു.
നേരത്തെ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ വിവാദ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ലീഗ് മന്ത്രിമാരായ എന്‍ ഷംസുദ്ദീനും കെ എം ഷാജിയും പ്രതികരിച്ചിരുന്നില്ല. വിഷയത്തില്‍ മാധ്യമങ്ങൾ പ്രതികരണമാരാഞ്ഞപ്പോള്‍ ഇരുവും ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. പണ്ഡിതന്മാര്‍ പറഞ്ഞതല്ലേ അതിന് താന്‍ മറുപടി പറയുന്നില്ലെന്നായിരുന്നു എന്‍ ഷംസുദ്ദീന്‍ പറഞ്ഞത്. സമാന നിലപാടാണ് കെ എം ഷാജിയും സ്വീകരിച്ചത്. ‘പണ്ഡിതന്മാര്‍ പറഞ്ഞതല്ലേ, അതിന് ഞാന്‍ മറുപടി പറയുന്നില്ല. അതില്‍ എന്റെ ഒരു കമന്റിന്റെ ആവശ്യമില്ല’ എന്നായിരുന്നു ഷംസുദ്ദീന്‍ പറഞ്ഞത്.

വിഷയത്തില്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു കെ എം ഷാജി പറഞ്ഞത്. മുസ്‌ലിം കമ്മ്യൂണിറ്റിയില്‍ നിരവധി ആളുകള്‍ ഉണ്ട്. അവരോട് ചോദിച്ചാല്‍ മതി. ‘കാന്തപുരത്തിന്റെ പ്രതികരണം സ്ത്രീ വിരുദ്ധമാണെന്ന് തോന്നുന്നില്ലേ’ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് അതിന് കമന്റ് ചെയ്യുന്നില്ല എന്നായിരുന്നു കെ എം ഷാജി പറഞ്ഞത്. താന്‍ ഒരു വിഷയത്തില്‍ കമന്റ് ചെയ്യുന്നില്ല എന്ന് പറയുന്നതിന്റെ അര്‍ത്ഥം കമന്റ് ചെയ്യുന്നില്ല എന്നാണ്. കുത്തിക്കുത്തി ചോദിച്ചാല്‍ മറുപടി പറയണം എന്ന് നിര്‍ബന്ധമില്ലല്ലോ. തനിക്ക് തന്റെ അഭിപ്രായം സൂക്ഷിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. വിഷയത്തിന് ഗൗരവമുണ്ടോ ഇല്ലയോ എന്നത് താന്‍ പ്രതികരിച്ചാല്‍ അല്ലേ അറിയാന്‍ കഴിയൂ. വിഷയത്തില്‍ പ്രതികരിക്കുന്നില്ലെന്നും കെ എം ഷാജി കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ