Sunday, September 27, 2026
Homeകേരളംതാമരശ്ശേരി ചുരത്തിൽ ഗതാഗത തടസം ; ഏഴാം വളവിൽ വലിയ വാഹനങ്ങൾക്ക് തിരിയാൻ പ്രയാസം നേരിടുന്നു.

താമരശ്ശേരി ചുരത്തിൽ ഗതാഗത തടസം ; ഏഴാം വളവിൽ വലിയ വാഹനങ്ങൾക്ക് തിരിയാൻ പ്രയാസം നേരിടുന്നു.

​താമരശ്ശേരി ചുരത്തിലെ ഏഴാം വളവിൽ തകരാറിലായ 12 വീൽ ലോറി റോഡിന്റെ ഒരു വശത്തേക്ക് മാറ്റിയിട്ടുണ്ടെങ്കിലും, ചുരം കയറിയും ഇറങ്ങിയും വരുന്ന മറ്റ് വലിയ വാഹനങ്ങൾക്ക് വളവ് തിരിഞ്ഞുപോകാൻ പ്രയാസം നേരിടുന്നുണ്ട്. ഇതുമൂലം ചുരം കയറിപ്പോകുന്ന വാഹനങ്ങളുടെ ഒഴുക്ക് സാവധാനത്തിലാവുകയും നാലാം വളവ് മുതൽ മുകളിലേക്ക് കിലോമീറ്ററുകളോളം വാഹനനിര നീണ്ടുകിടക്കുകയും ചെയ്യുന്നുണ്ട്. നിലവിൽ വലിയ തടസ്സങ്ങളില്ലാതെ വാഹനങ്ങൾ പതുക്കെ കടന്നുപോകുന്നുണ്ട്.

​ഗതാഗതം മന്ദഗതിയിലായതിനെത്തുടർന്ന് ചില ഡ്രൈവർമാർ നിരതെറ്റിച്ച് ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നത് വാഹനങ്ങളുടെ സുഗമമായ യാത്രയ്ക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ചുരം കയറുന്ന വാഹനങ്ങൾ സ്വന്തം വരിയിൽത്തന്നെ തുടർന്ന്, ലൈൻ തെറ്റിച്ചുള്ള ഓവർടേക്കിംഗ് പൂർണമായും ഒഴിവാക്കി സഹകരിക്കണമെന്ന് നിർദേശമുണ്ട്. തകരാറിലായ വാഹനം പൂർണമായി മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ