Friday, October 2, 2026
Homeകേരളംഹോട്ടലും കാറും അടിച്ചുതകർത്തു; SFI പ്രവർത്തകർക്കെതിരെ സാക്ഷിമൊഴി നൽകിയതാണ് കാരണമെന്ന് ഹോട്ടലുടമ.

ഹോട്ടലും കാറും അടിച്ചുതകർത്തു; SFI പ്രവർത്തകർക്കെതിരെ സാക്ഷിമൊഴി നൽകിയതാണ് കാരണമെന്ന് ഹോട്ടലുടമ.

താമരശ്ശേരി: വെസ്റ്റ് കൈതപ്പൊയിൽ ചെമ്പ്രപറ്റയിൽ അക്രമിസംഘം ഹോട്ടലും കാറും അടിച്ച് തകർത്തു. ചൊമ്പ്രപറ്റയിലെ ഗ്രാൻ്റ് ഫാമിലി ഹോട്ടലിൽ എത്തിയ 12 ഓളം പേർ ചേർന്ന് ഹോട്ടലിൻ്റെ കെട്ടിടത്തിന്റെ ചില്ലുകളും ഫ്രിഡ്ജ്, പാത്രങ്ങൾ എന്നിവയും അടിച്ചു തകർത്തു.

പരാതി നൽകാനായി ഹോട്ടൽ ഉടമയും മകനും താമരശ്ശേരിയിൽ എത്തിയപ്പോൾ റോഡരികിലെ നിർത്തിയ കാറിൻ്റെ പിൻഭാഗത്തെ ഗ്ലാസും അക്രമി സംഘത്തിൽപ്പെട്ട രണ്ടു പേർ ചേർന്ന് തകർത്തു. ഹോട്ടൽ ഉടമയേയും ഭാര്യയേയും മകനെയും മർദ്ദിച്ചതായും പരാതിയുണ്ട്.

പുതുപ്പാടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ കഴിഞ്ഞ ദിവസം നടന്ന വിദ്യാർഥി സംഘർഷത്തിൽ SFI പ്രവർത്തകർക്കെതിരെ ഹോട്ടൽ ഉടമ സാക്ഷിമൊഴി നൽകിയിരുന്നു. ഇതാണ് ആക്രമത്തിന് കാരണമെന്ന് ഹോട്ടൽ ഉടമ അബ്ദുറഹ്മാൻ പറഞ്ഞു.

അബ്ദു റഹ്മാൻ്റെ മകൻ ഷംനാദ്, ഭാര്യ റൈഹാനത്ത് എന്നിവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അക്രമിസംഘത്തിൽപ്പെട്ട ചിലർ മുമ്പും കടയിൽ പ്രശ്നമുണ്ടാക്കുകയും റൈഹാനത്തുനാട് മോശമായി പെരുമാറിയതായും പരാതിയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ