ഫ്ലൈദുബായ് വിമാനത്തിനുള്ളിൽ സഹപൈലറ്റിൻ്റെ ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ തുടർചികിത്സയ്ക്കായി അബുദാബിയിലേക്ക് മാറ്റി. തബൂക്കിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്മിത് മച്ചാറിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സൗദിയിലെ ഇന്ത്യൻ എംബസി നേരത്തെ അറിയിച്ചിരുന്നു.
തുടർചികിത്സയ്ക്കാണ് അദ്ദേഹത്തെ അബുദാബിയിലേക്ക് മാറ്റിയത്. വിമാനത്തിലെ അപകടത്തിൽ പരിക്കേറ്റ മറ്റ് ജീവനക്കാർക്കും ചികിത്സ നൽകിയിരുന്നു. സംഭവത്തിൻ്റെ കാരണങ്ങളും സാഹചര്യങ്ങളും കണ്ടെത്താൻ ആധികാരിക അന്വേഷണം തുടരുകയാണ്.
സ്മിത് മച്ചാറിൻ്റെ ആരോഗ്യനില തൃപ്തികരമെന്ന് യു ഇ ഇയിലെ ഇന്ത്യൻ അംബാസഡർ ഡോക്ടർ ദീപക് മിത്തൽ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്മിത് മച്ചാറിനെ ഇന്ത്യൻ അംബാസഡർ സന്ദർശിച്ചു. ക്യാപ്റ്റൻ സ്മിത് മച്ചാറിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്നും ഇന്ത്യൻ എംബസി അറിയിച്ചു. തുടർന്നുള്ള ചികിത്സ ഉറപ്പാക്കുന്നതിനായി അധികൃതരുമായി ഇന്ത്യൻ എംബസി ഏകോപിച്ച് പ്രവർത്തിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.



