Friday, October 2, 2026
Homeകേരളംഓണത്തിന് കോട്ടയംവഴി ചെന്നൈ സ്പെഷ്യൽ ട്രെയിൻ.

ഓണത്തിന് കോട്ടയംവഴി ചെന്നൈ സ്പെഷ്യൽ ട്രെയിൻ.

ഓണത്തിന് കോട്ടയംവഴി സ്പെഷ്യൽ ട്രെയിനുകൾ. സേലം, ഈറോ‍ഡ്, പാലക്കാട് വഴിയാണ് സർവീസ്.

ചെന്നൈ സെൻട്രൽ–കൊല്ലം (06119) ട്രെയിൻ ഓഗസ്റ്റ് 27, സെപ്റ്റംബർ മൂന്ന്, 10 തീയതികളിൽ ചെന്നൈ സെൻട്രലിൽനിന്ന് വൈകീട്ട് 3.10-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.20-ന് കൊല്ലത്തെത്തും. കൊല്ലം–ചെന്നൈ സെൻട്രൽ (06120) ട്രെയിൻ ഓഗസ്റ്റ് 28, സെപ്റ്റംബർ നാല്, 11 തീയതികളിൽ രാവിലെ 10.45-ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3.30-ന് ചെന്നൈയിലെത്തും.

ചെന്നൈ സെൻട്രൽ–കോട്ടയം ട്രെയിൻ (06111) ഓഗസ്റ്റ് 26, സെപ്റ്റംബർ രണ്ട്, ഒൻപത് തീയതികളിൽ രാത്രി 11.20-ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 1.30-ന് കോട്ടയത്തെത്തും. കോട്ടയം–ചെന്നൈ സെൻട്രൽ (06112) ഓഗസ്റ്റ് 27, സെപ്റ്റംബർ മൂന്ന്, 10 തീയതികളിൽ വൈകീട്ട് ആറിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.35-ന് ചെന്നൈയിലെത്തും.

സെപ്റ്റംബർ രണ്ട്, മൂന്ന്, നാല് തീയതികളിൽ പതിവുതീവണ്ടികളിലെ ടിക്കറ്റുകൾ ബുക്കിങ് തുടങ്ങി മണിക്കൂറുകൾക്കകം തീർന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ