Wednesday, June 12, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 - 2024 | മെയ് 27 | തിങ്കൾ ✍...

🌹 ചിന്താ പ്രഭാതം 🌹 – 2024 | മെയ് 27 | തിങ്കൾ ✍ ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

പല ബിംബങ്ങളും തകരുന്നത് അവയെ വഹിക്കുന്ന ചാലകങ്ങളുടെ കഴിവുകേടുകൊണ്ടാണ്. രൂപങ്ങളെയോ രൂപ സാദൃശ്യങ്ങളെയോ പിന്തുടരരുത്. അവ ചിലപ്പോൾ പ്രച്ഛന്ന വേഷങ്ങൾ മാത്രമാകും.

പ്രതിമകളുടെ ആകൃതിയും വലുപ്പവും നോക്കി അവയ്‌ക്കു പിന്നിലെ യാഥാർഥ്യത്തെ അളക്കരുത്.

പുറം കാഴ്‌ചകളിലെ കുളിർമയെക്കാൾ അകക്കണ്ണിന്റെ തെളിമകൊണ്ടു വേണം എന്തിനെയെങ്കിലും പിന്തുടരാൻ.

പ്രതിരൂപങ്ങളുടെയോ അവ സൃഷ്‌ടിക്കുന്ന ആളുകളുടെയോ വിശുദ്ധിയല്ല അവയ്‌ക്ക് പിന്നിലെ സങ്കൽപങ്ങളുടെ പവിത്രതയാണ് പ്രധാനം.

അടുത്തുള്ളവയെ മാത്രം അറിഞ്ഞാൽ പോരാ അകലെയുള്ളവയെയും അടുത്തറിയണം. അടുത്തുള്ളവയെല്ലാം സത്യമാകണമെന്നില്ല, യാഥാർഥ്യങ്ങളിലേക്ക് നയിക്കണമെന്നുമില്ല.

ഒത്തിരി ഇഷ്ടത്തോടെ……🙏

🙏 ശുഭദിനാശംസകൾ 🙏

ബേബി മാത്യു അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments