Saturday, December 7, 2024
Homeകേരളംആലപ്പുഴ മെഡിക്കൽ കോളേജിൽ നവജാത ശിശു മരിച്ചു; ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു

ആലപ്പുഴ മെഡിക്കൽ കോളേജിൽ നവജാത ശിശു മരിച്ചു; ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ നവജാതശിശു മരിച്ചു. വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. കൃത്യമായ പരിചരണം ലഭിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. പ്രസവവേദന വന്നിട്ടും സൗമ്യയെ ലേബർ റൂമിലേക്ക് മാറ്റിയില്ലെന്നും യുവതി വാര്‍ഡിൽ കിടന്ന് പ്രസവിച്ചു എന്നുമാണ് ആരോപണം. പ്രസവസമയം മെഡിക്കൽ വിദ്യാർഥികൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും ബന്ധുക്കൾ ആരോപിച്ചു. ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന കുഞ്ഞിനെ ഐസിയുവിൽ പ്രവേശിപ്പിച്ചതായിരുന്നു.

കുഞ്ഞിനെ പിന്നീട് ഒരുതവണ പോലും കാണാൻ അനുവദിച്ചില്ല. രാത്രി പന്ത്രണ്ടരയോടെയാണ് കുഞ്ഞ് മരിച്ചത്. തുടര്‍ന്ന് മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധിച്ചു.

നവജാതശിശു മരിച്ചത് അനാസ്ഥ മൂലമെന്ന് ആരോപിച്ചാണ് പ്രതിഷേധം. പൊലീസെത്തിയാണ് ഇവരെ മാറ്റിയത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന ആവശ്യവുമായി ബന്ധുക്കൾ രംഗത്തെത്തി.പരിശോധിച്ചു നടപടിയെടുക്കാമെന്ന ഉറപ്പിന്മേലാണ് ബന്ധുക്കൾ പ്രതിഷേധം അവസാനിപ്പിച്ചത്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments