Tuesday, April 14, 2026
HomeKeralaവ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിജയനും ശശിയും നേരിട്ട് അന്വേഷിക്കട്ടെ : രാഹുല്‍ മാങ്കൂട്ടത്തില്‍

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിജയനും ശശിയും നേരിട്ട് അന്വേഷിക്കട്ടെ : രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: വ്യാജ തിരച്ചറിയല്‍ കാര്‍ഡ് വിജയനും ശശിയും നേരിട്ട് അന്വേഷിക്കട്ടെയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. വിജയന് ചെയ്യാന്‍ പറ്റുന്നത് പരമാവധി ചെയ്യട്ടെ. ഏത് അന്വേഷണവും നടക്കട്ടെയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ജയില്‍ മോചിതനായ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍.

സാന്ദ്ര ബോസെന്ന എസ്എഫ്‌ഐക്കാരിയെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്തുവെങ്കില്‍ ചോദിക്കാന്‍ ആ സ്ഥാപനത്തിന് ആര്‍ജവമുണ്ടാകില്ല. തനിക്ക് നോട്ടീസ് തന്നാല്‍ ഹാജരാകുമായിരുന്നല്ലോ. പി കെ ബിജുവിനെ അറസ്റ്റ് ചെയ്തത് സമര സ്ഥലത്ത് നിന്നാണ്. തന്നെ അറസ്റ്റ് ചെയ്തത് വീട്ടില്‍ നിന്നാണ്. ഏത് സംസ്ഥാന അധ്യക്ഷനെയാണ് വീട്ടില്‍ കയറി അറസ്റ്റ് ചെയ്തിട്ടുള്ളത്. എന്നെ പ്രതിയാക്കിയ ശേഷം ഞാന്‍ 10 പ്രാവശ്യം കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ പോയിട്ടുണ്ട്. എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല. ഇനിയും ജയിലില്‍ പോകാന്‍ തന്നെയാണ് തീരുമാനമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
– –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com