Friday, January 23, 2026
Homeസിനിമഅടങ്ങാത്ത ‘ആവേശം’; ബോക്സോഫീസ് റെക്കോർഡിട്ട് ഫഹദിന്റെ ‘ആറാട്ട്’.

അടങ്ങാത്ത ‘ആവേശം’; ബോക്സോഫീസ് റെക്കോർഡിട്ട് ഫഹദിന്റെ ‘ആറാട്ട്’.

വിഷു ചിത്രങ്ങളിൽ ബോക്സോഫീസ് റെക്കോർഡിട്ട് ഫഹദ് ഫാസിലിന്റെ ‘ആവേശം’. മൂന്നാം ദിവസമായ വിഷു തലേന്ന് ചിത്രം ഇന്ത്യൻ ബോക്സോഫീസായ 10 കോടി കടന്നു കഴിഞ്ഞു. 4.35 കോടിയാണ് ശനിയാഴ്ച ചിത്രം നേടിയ കളക്ഷൻ. ആദ്യദിനത്തില്‍ ചിത്രം 3.65 കോടിയും, രണ്ടാം ദിനത്തില്‍ 3.35 കോടിയും ആയിരുന്നു കളക്ഷന്‍. ഇതോടെ 11.35 കോടിയാണ് ചിത്രം മൂന്ന് ദിവസത്തില്‍ ഇന്ത്യന്‍ ബോക്സോഫീസില്‍ നേടിയത്.

പാട്ടുകൾ കൊണ്ടും ഫഹദിന്റെ അഭനയപാടവം കൊണ്ടും സമ്പന്നമായ ചിത്രം അക്ഷരാർത്ഥത്തിൽ തീയറ്ററുകളിൽ ‘ആവേശം’ തന്നെയാണ്. ജീത്തു മാധവനാണ് ആവേശത്തിന്റെ സംവിധായകൻ. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് ആണ് ചിത്രത്തിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത്, നസ്രിയ നസീമും നിർമാണ പങ്കാളിയാണ്.

ഫഹദിനെ കൂടാതെ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ എന്നിവരും ശ്രദ്ധേയമായ വേഷങ്ങളിലുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com