Friday, January 23, 2026
Homeഅമേരിക്കഇസ്രയേൽ കപ്പൽ ഇറാൻ പിടികൂടിയ സംഭവം; ജീവനക്കാരെല്ലാം സുരക്ഷിതരെന്ന് കപ്പൽ കമ്പനി.

ഇസ്രയേൽ കപ്പൽ ഇറാൻ പിടികൂടിയ സംഭവം; ജീവനക്കാരെല്ലാം സുരക്ഷിതരെന്ന് കപ്പൽ കമ്പനി.

ഇറാൻ പിടികൂടിയ ഇസ്രയേൽ കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്ന വിവരം ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ബന്ധുക്കൾ. ഇന്നലെ രാവിലെയാണ് മകൻ അവസാനമായി വിളിച്ചതെന്നും എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് കമ്പനി അറിയിച്ചെന്നും കപ്പൽ ജീവനക്കാരനായ ശ്യാംനാഥിന്റെ അച്ഛൻ വിശ്വനാഥ് പറഞ്ഞു. 3 മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യക്കാരാണ് ഇറാൻ പിടിച്ചെടുത്ത കപ്പലിൽ ഉള്ളത്.

യുഎഇയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ഇസ്രയേൽ കമ്പനിയായ എംഎസ് സിയുടെ ഏരീയസ് എന്ന ചരക്ക് കപ്പലാണ് ഹോർമുസ് കടലിടുക്കിൽ വച്ച് ഇറാൻ സൈന്യം പിടിച്ചെടുത്തത്. വിഷു ആഘോഷ ഒരുക്കങ്ങൾക്കിടെ ശനിയാഴ്‌ചയാണ് മകനടക്കം 25 ജീവനക്കാർ ഇറാൻ സൈന്യത്തിന്റെ പിടിയിലായത് കോഴിക്കോടുള്ള ശ്യാം നാഥിൻ്റെ കുടുംബം അറിയുന്നത്.

ശ്യാമിനെ കൂടാതെ മലയാളികളായ പാലക്കാട്‌ സ്വദേശി സുമേഷ് , വയനാട് നിന്നുള്ള ധനേഷ് ത്തുടക്കം 25 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. കപ്പൽ പിടിച്ചെടുത്ത വിവരം മുംബൈയിലെ ഓഫീസിൽ നിന്നും ഇന്നലെ ഉച്ചയോടെയാണ് അറിയിച്ചതെന്ന് ശ്യാം നാഥിൻ്റെ അച്ഛൻ വിശ്വനാഥ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com