Wednesday, October 7, 2026
Homeകേരളംമലയാള സിനിമയുടെ വല്ല്യേട്ടൻ മമ്മൂട്ടിയ്ക്ക് ഇന്ന് 75-ാം പിറന്നാള്‍.

മലയാള സിനിമയുടെ വല്ല്യേട്ടൻ മമ്മൂട്ടിയ്ക്ക് ഇന്ന് 75-ാം പിറന്നാള്‍.

സ്റ്റൈലിഷ് ലുക്കിലൂടെ യുവാക്കളെ പോലും പിന്നിലാക്കാറുള്ള… യവനികയിലെ സബ് ഇൻസ്പെക്ടർ ജേക്കബ് ഈരാളി – പാവനാഴിയിലെ ഇൻസ്പെക്ടർ ബൽറാം – വല്യേട്ടനിലെ അറക്കൽ മാധവനുണ്ണി – ഒരു വടക്കന്‍ വീരഗാഥയിലെ ചന്തു – മൃഗയയിലെ വാറുണ്ണി – സൂര്യമാനസത്തിലെ പുട്ടുറുമീസ് – സും പൊന്തന്‍മാടയിലെ മാട – വാത്സല്യത്തിലെ രാഘവൻ – ബ്രഹ്മ യുഗത്തിലെ കൊടുമൺ പോറ്റി തുടങ്ങി കാലത്തെ അതിജീവിക്കുന്ന ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുന്ന മലയാളിയുടെ സുകൃതം… മലയാള സിനിമയുടെ വല്ല്യേട്ടൻ
പി.എ.മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയ്ക്ക് ഇന്ന് 75-ാം പിറന്നാള്‍.

1951ന് സെപ്റ്റംബര്‍ 7ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്ത്, ഒരു സാധാരണ കുടുംബത്തില്‍ ഇസ്മയിലിന്‍റെയും ഫാത്തിമയുടെയും മൂത്ത മകനായിട്ടാണ് മുഹമ്മദ്‌ കുട്ടി എന്ന മമ്മൂട്ടിയുടെ ജനനം. കുടുംബത്തോടൊപ്പം എറണാകുളത്തേക്ക് മാറിയ അദ്ദേഹം, സെന്‍റ് ആല്‍ബര്‍ട്ട് സ്കൂള്‍‌, ഗവണ്‍മെന്‍റ് ഹൈസ്കൂള്‍, മഹാരാജാസ് കോളജ്, എറണാകുളം ഗവ. ലോ കോളേജ് എന്നിവിടങ്ങിളില്‍ നിന്നായി പഠനം പൂര്‍ത്തിയാക്കി. നിയമപഠനത്തിന് ശേഷം രണ്ട് വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷകനായി ജോലി നോക്കി.

1971 ഓഗസ്റ്റ് 6 ന് കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങള്‍ പാളിച്ചകളെന്ന സിനിമയിലൂടെ വള്ളക്കാരനായി ക്യാമറയ്ക്ക് മുന്നിലെത്തിയ മമ്മൂട്ടി, അഭിനയ ജീവിതത്തില്‍ പാളിച്ചകളില്ലാതെ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ‘അനുഭവങ്ങള്‍ പാളിച്ചകളില്‍’ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാനായെങ്കിലും സംഭാഷണമുള്ള വേഷം ലഭിച്ചത്, 1973 – ല്‍ പുറത്തിറങ്ങിയ ‘കാലചക്രം’ എന്ന സിനിമയിലാണ്. 1980 – ല്‍ എം.ടി.വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി ആസാദ് സംവിധാനം ചെയ്ത് സുകുമാരൻ നായകനായ വില്‍‌ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന ചിത്രത്തിലാണ് ഒരു പ്രധാന വേഷം ചെയ്യുന്നത്. ഈ സിനിമയില്‍ മമ്മൂട്ടിയ്ക്ക് ശബ്ദം നല്‍കിയത് ശ്രീനിവാസനാണ്.

1980ല്‍ ഇറങ്ങിയ കെ.ജി.ജോര്‍ജ്ജിന്‍റെ ‘മേള ‘എന്ന സിനിമയിലാണ് ഒരു മുഴുനീള വേഷം ലഭിക്കുന്നത്. പിന്നീട് മലയാളം – തമിഴ് – കന്നഡ – തെലുങ്ക് – ഹിന്ദി തുടങ്ങി 400ലേറെ സിനിമകൾ. പത്മശ്രീ, മികച്ച നടനുള്ള ദേശീയ – സംസ്ഥാന പുരസ്കാരങ്ങൾ – ദേശീയ അവാർഡുകളും – ഫിലിം ഫെയർ പുരസ്കാരങ്ങൾ – കേരള – കാലിക്കറ്റ് സർവകലാശാലകളിൽ നിന്നും ഡോക്ടറേറ്റ് എന്നിങ്ങനെ നിരവധിയേറെ പുരസ്കാരങ്ങൾ.

സിനിമാസ്വാദകർക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി വേഷപ്പകർച്ചകൾ. കുടുംബനാഥനായും രാഷ്ട്രീയക്കാരനായും പൊലീസുകാരനായും കള്ളക്കടത്തുകാരനായും ജേര്‍ണലിസ്റ്റായും മാഷായും സാഹിത്യകാരനായും അടിയാനായും ഭൂതമായും ചരിത്രപുരുഷനായും അങ്ങനെ വൈവിധ്യമാർന്ന കഥാപാത്രങ്ങൾ. ഒരേ സിനിമയിൽ മൂന്നു കഥാപാത്രങ്ങളായി വരെ വേഷപ്പകർച്ച നടത്തി അത്ഭുതപ്പെടുത്തിയിട്ടുണ്ട് മമ്മൂട്ടി. മകന്‍ ദുൽഖർ സൽമാൻ ഉള്‍പ്പെടെയുള്ള യുവതലമുറയുടെ കാലത്തും മമ്മൂട്ടിക്കായുള്ള കഥകള്‍ അണിയറയില്‍ ഒരുങ്ങുകയാണ്.

മലയാളത്തിൽ ഏറ്റവുമധികം പുതുമുഖ സംവിധായകർക്ക് അവസരം നൽകിയ മറ്റൊരു സൂപ്പർസ്റ്റാർ ഉണ്ടാവില്ല. ലാല്‍ജോസും അമല്‍ നീരദും ആഷിക് അബുവും അന്‍വര്‍ റഷീദുമൊക്കെയായി പല കാലങ്ങളിലായി എഴുപതിലേറെ പുതുമുഖസംവിധായകരാണ് മമ്മൂട്ടി ചിത്രങ്ങളിലൂടെ സംവിധാന രംഗത്തെത്തിയത്. തന്റെ നാലാമത്തെ ദേശീയ ചലച്ചിത്ര അവാർഡ് സ്വന്തമാക്കിയതിന് ശേഷമുള്ള ജന്മദിനമാണിത്. കൂടാതെ 75-ാം പിറന്നാളിന്റെ ഈ വർഷത്തിലാണ് രാജ്യം അദ്ദേഹത്തിന് പത്മഭൂഷൺ പുരസ്‌കാരം നൽകി ആദരിച്ചതും. പിറന്നാളിനോട് അനുബന്ധിച്ച് ഈ മാസം 12-ന് ദുബായിൽ പ്രത്യേക ആഘോഷ പരിപാടികളും വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

ധനുഷിനൊപ്പമുള്ള തമിഴ്‌ചിത്രം ഓം, മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുന്ന ലോ ആൻഡ്‌ ഓർഡർ, ഖാലിദ്‌ റഹ്‌മാന്റെ മട്ടാഞ്ചേരി മാഫിയ, അടൂർ ഗോപാലകൃഷ്‌ണന്റെ പദയാത്ര എന്നീ ചിത്രങ്ങളും രഞ്‌ജിത്തിന്റെ ലോ ആൻഡ്‌ ഓർഡറിൽ, പ്രേക്ഷകശ്രദ്ധനേടിയ ബ്ലാക്ക്‌ ചിത്രത്തിലെ കാരിക്കാമുറി ഷൺമുഖനായും എത്തുന്ന ചിത്രങ്ങൾക്കായി ആരാധകർ കാത്തിരിക്കുകയാണ്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ