Wednesday, September 16, 2026
Homeഅമേരിക്കഔസേപ്പച്ചന്.. ജന്മദിനാശംസകൾ...🎻✍️ലാലു കോനാടിൽ

ഔസേപ്പച്ചന്.. ജന്മദിനാശംസകൾ…🎻✍️ലാലു കോനാടിൽ

കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകളായി മലയാളികളുടെ
ഹൃദയവനികയിൽ ശുദ്ധസംഗീതത്തിന്റെ നാമ്പുകൾ വിരിയിച്ച
ഔസേപ്പച്ചന് ഇന്ന് 𝟳𝟭-ാം പിറന്നാൾ…

സംഗീതസംവിധായകൻ, വയലിൻ വാദകൻ..എന്നീ നിലകളിൽ ഈണമായും..
താളമായും.. സംഗീതലോകത്തിന് മികച്ച സംഭാവനകൾ നൽകിയ
കലാകാരനാണ് ഔസേപ്പച്ചൻ.. അദ്ദേഹത്തിന്റെ സംസാരത്തിലെയും
പെരുമാറ്റത്തിലെയും സൗമ്യത പാട്ടിലും പ്രതിഫലിച്ചപ്പോൾ മലയാളികൾക്ക്
എന്നും കൊതിയോടെ മൂളിനടക്കാൻ അനവധി മധുരഗീതങ്ങൾ കിട്ടി…

വോയ്സ് ഓഫ് തൃശൂര്‍ വാദ്യ വൃന്ദത്തില്‍ വയലിന്‍ വായനക്കാരനായിരുന്ന
ഔസേപ്പച്ചന്‍ മലയാള സിനിമയിലെ ശ്രദ്ധേയനായ സംഗീത
സംവിധായകനായി മാറിയത് അദ്ദേഹത്തിന്റെ നൈസര്‍ഗികമായ പ്രതിഭ
കൊണ്ടുമാത്രമായിരുന്നു…

*ഉണ്ണികളെ ഒരു കഥപറയാം…*
*കാതോടു കാതോരം…*
എന്നിങ്ങനെ തുടങ്ങി ആയിരകണക്കിന്‌ ഗാനങ്ങളാണ്‌ ഔസേപ്പച്ചന്‍ മലയാളത്തിന്‌
സമ്മാനിച്ചിട്ടുള്ളത്..!!

പ്രമുഖ സംഗീത സംവിധായകന്‍ പരവൂര്‍ ദേവരാജന്‍ മാസ്റ്ററുടെ ശ്രദ്ധയില്‍ പെട്ടതാണ്‌ സിനിമാരംഗത്തേക്കുള്ള വരവിനു വഴിയൊരുക്കിയത്..
പിന്നീട് മദ്രാസില്‍ വയലിനിസ്റ്റായി ജോലി ചെയ്യുമ്പോള്‍ കിട്ടിയ അവസരം അദ്ദേഹം പരമാവധി വിനിയോഗിച്ചു..

‘കാതോടു കാതോരം’ആയിരുന്നു ഔസേപ്പച്ചന്‍ സ്വന്തമായി
സംഗീത സംവിധാനം നിര്‍വഹിച്ച ആദ്യത്തെ സിനിമ…

*ദേവദൂതര്‍ പാടി…*
*കാതോടു കാതോരം…*
*നീയെന്‍ സര്‍ഗസംഗീതമേ…*  എന്നിവ മലയാളത്തിലെ
ഏറ്റവും വലിയ ഹിറ്റുകളായി മാറിയതോടെ ഔസേപ്പച്ചന്‍ എന്ന സംവിധായകന്‍
മലയാളത്തിന്റെ അവിഭാജ്യഘടകമായി മാറുകയായിരുന്നു…

✍️ലാലു കോനാടിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ