നിരവധി സിനിമകളിലൂടെയും ലളിതമായ പെരുമാറ്റത്തിലൂടെയും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ ആളാണ് നടന് ആസിഫ് അലി. ഇപ്പോഴിതാ ആസിഫ് അലിയുടെ ഒരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കോഴിക്കോട് വച്ച് പുതിയ ഐഫോണിന്റെ ലോഞ്ച് പരിപാടിയ്ക്കിടെ അരങ്ങേറിയ രംഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ലോഞ്ചിന്റെ ഭാഗമായി നടന്ന നറുക്കെടുപ്പില്‍ വിജയിയെ പ്രഖ്യാപിക്കാനും സമ്മാനം നല്‍കുന്നതിനും കൂടിയാണ് ആസിഫ് അലി എത്തിയത്. സദസില്‍ നിന്നും നറുക്കെടുപ്പില്‍ ജയിച്ച യുവാവിനോട് സ്റ്റേജിലേക്ക് വരാന്‍ അവതാരകയായ മീര അനില്‍ ആവശ്യപ്പെട്ടു. വേദിയിലെത്തിയ യുവാവിനോട് മീര നിങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഫോണ്‍ കാണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. യുവാവ് പോക്കറ്റില്‍ നിന്നും ഫോണ്‍ എടുക്കാന്‍ ഒരുങ്ങവെ ആസിഫ് അലി മീരയെ തടയുകയായിരുന്നു.
ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചെറുപ്പക്കാരന്റെ സ്വകാര്യതയെ മാനിക്കാന്‍ ആസിഫ് അലി കാണിച്ച കരുതലിന് സോഷ്യല്‍ മീഡിയ കയ്യടിക്കുകയാണ്. യുവാവ് പോക്കറ്റില്‍ നിന്നും ഫോണ്‍ എടുക്കാന്‍ ഒരുങ്ങവെ ആസിഫ് അലി മീരയെ തടയുകയായിരുന്നു. ഇതോടെ മീര പിന്‍വാങ്ങി. ഈ വിഡിയോയാണ് വൈറലാകുന്നത്. ചെറുപ്പക്കാരന്റെ സ്വകാര്യതയെ മാനിക്കാന്‍ ആസിഫ് അലി കാണിച്ച കരുതലിന് സോഷ്യല്‍ മീഡിയ കയ്യടിക്കുകയാണ്.



