കൊച്ചി: കണ്ടെയ്നർ ടെർമിനൽ റോഡിൽ വാഹനാപകടത്തിൽപ്പെട്ട യുവാവിനെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുളവുകാട് സ്വദേശി ആൽഫി പെരേരയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്.
കൊച്ചിയിൽ നടന്ന യോഗത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് തൊട്ടുമുന്നിൽ അപകടം. രണ്ട് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്ന് റോഡിൽ മുഖമടിച്ച് വീണ ആൽഫിക്ക് പരിക്കേറ്റു.
അപകടം ശ്രദ്ധയിൽപ്പെട്ടതോടെ മുഖ്യമന്ത്രി വാഹനം പുറത്തിറങ്ങി. പരിക്കേറ്റയാളെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് യുവാവിനെ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിൽ കയറ്റി.
സുരക്ഷാ ഉദ്യോഗസ്ഥരോട് മറ്റൊരു പൈലറ്റ് വാഹനം ആവശ്യമില്ലെന്നും താൻ ഒറ്റയ്ക്ക് പോകാമെന്നും മുഖ്യമന്ത്രി പറഞ്ഞതായാണ് വിവരം. തുടർന്ന് പരിക്കേറ്റയാളെ പൊലീസ് വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി. അപകട സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് മുഖ്യമന്ത്രി മടങ്ങിയത്.



