Thursday, October 8, 2026
Homeഅമേരിക്ക2026ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം കനേഡിയന്‍ കവയിത്രിയും എഴുത്തുകാരിയുമായ ആന്‍ കഴ്‌സണ്

2026ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം കനേഡിയന്‍ കവയിത്രിയും എഴുത്തുകാരിയുമായ ആന്‍ കഴ്‌സണ്

സ്റ്റോക്ക്‌ഹോം: 2026ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം കനേഡിയന്‍ കവയിത്രിയും എഴുത്തുകാരിയുമായ ആന്‍ കഴ്‌സണ്. സമഗ്ര സംഭാവനകളെ മാനിച്ചാണ് പുരസ്‌കാരം.ഗദ്യവും പദ്യവും സമന്വയിപ്പിച്ച എഴുത്തുരീതിയാണ് കഴ്‌സന്റെ കൃതികളുടെ പ്രത്യേകത. പുരാണങ്ങളെയും സമകാലിക സംഭവങ്ങളെയും ഒരുമിച്ച് ചേര്‍ത്ത നിരവധി കൃതികള്‍ അവരുടെ തൂലികയില്‍ പിറന്നിട്ടുണ്ട്.

1998ല്‍ പ്രസിദ്ധീകരിച്ച ഓട്ടോയബയോഗ്രഫി ഓഫ് റെഡ് ആണ് 76കാരിയായ കഴ്സന്റെ പ്രസിദ്ധമായ കൃതി. ക്വിയര്‍ വ്യക്തികള്‍ തങ്ങളുടെ സ്വത്വം പ്രഖ്യാപിച്ച് പുറത്തേക്ക് വരുന്നതാണ് കൃതിയുടെ പ്രമേയം. ഗ്രീക്ക് ഇതിഹാസ കഥാപാത്രം ഹെറാക്കിള്‍സുമായി ബന്ധപ്പെട്ട ഗ്രീക്ക് കവിതകളുടെ അപനിര്‍മിതി കൂടിയാണ് ഈ നോവല്‍.

ധീരവും നൂതനവുമായ കൃതികളെ മുന്‍നിര്‍ത്തി, ക്ലാസിക്കല്‍ പാരമ്പര്യവുമായുള്ള സര്‍ഗാത്മക സംവാദങ്ങളിലൂടെ സമകാലിക സാഹിത്യത്തിന് പുതിയ ഭാവങ്ങള്‍ സൃഷ്ടിച്ചതിനാണ് ആന്‍ കഴ്‌സണ് പുരസ്‌കാരം നല്‍കുന്നതെന്ന് നൊബേല്‍ കമ്മിറ്റി വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ