Thursday, October 8, 2026
Homeകേരളംതിയേറ്ററുകളില്‍ മികച്ച പ്രതികരണം; സൈജു കുറുപ്പ് ചിത്രം 'ആരം' സക്‌സസ് ടീസര്‍ പുറത്ത്

തിയേറ്ററുകളില്‍ മികച്ച പ്രതികരണം; സൈജു കുറുപ്പ് ചിത്രം ‘ആരം’ സക്‌സസ് ടീസര്‍ പുറത്ത്

സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി രജീഷ് പരമേശ്വരന്‍ സംവിധാനം ചെയ്ത ക്രൈം ത്രില്ലര്‍ ചിത്രം ‘ആരം’ മികച്ച പ്രതികരണത്തോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടെ ചിത്രത്തിന്റെ സക്‌സസ് ടീസര്‍ പുറത്ത്.

റിലീസിന് പിന്നാലെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ ചിത്രത്തിന്റെ വിജയവും തിയേറ്റര്‍ പ്രതികരണങ്ങളും അടയാളപ്പെടുത്തുന്നതാണ് പുതിയ ടീസര്‍. വ്യത്യസ്തമായ അന്വേഷണ കഥയും അപ്രതീക്ഷിത വഴിത്തിരിവുകളും സൈജു കുറുപ്പിന്റെ പ്രകടനവുമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളായി പ്രേക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

ഗുഡ് ഹോപ് പ്രൊഡക്ഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറില്‍ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ്പും ഡോ. അബ്ദുല്‍ ഹമീദ് ഗുഡ് ഹോപ്പും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. റോവാന്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ഗുഡ് ഫെല്ലാസും ചേര്‍ന്നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിച്ചത്.

ഒരു മരണത്തെ ചുറ്റിപ്പറ്റി നടക്കുന്ന അന്വേഷണമാണ് ‘ആര’ത്തിന്റെ പ്രമേയം. അന്വേഷണം മുന്നോട്ട് പോകുന്നതിനനുസരിച്ച് ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളും ട്വിസ്റ്റുകളുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്ന സൈജു കുറുപ്പിന്റെ പ്രകടനത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അസ്‌കര്‍ അലി, സിദ്ധിഖ്, അഞ്ജു കുര്യന്‍, സുധീഷ്, മനോജ് കെ.യു., ഷഹീന്‍ സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

വിഷ്ണു രാമചന്ദ്രന്‍ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദറും എഡിറ്റിംഗ് വി. സാജനും സംഗീതം രോഹിത് ഗോപാലകൃഷ്ണനും നിര്‍വഹിച്ചിരിക്കുന്നു. തിയേറ്റര്‍ റിലീസിന് മുന്‍പ് തന്നെ ഒടിടി അവകാശം വിറ്റു പോയ ചിത്രമെന്ന പ്രത്യേകതയും ‘ആര’ത്തിനുണ്ട്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

തിയേറ്റര്‍ പ്രദര്‍ശനം പൂര്‍ത്തിയായതിന് ശേഷമായിരിക്കും ചിത്രം സോണി ലിവിലൂടെ സ്ട്രീമിംഗിനെത്തുക. ഡിജിറ്റല്‍: ജാങ്കോ സ്‌പേസ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് അഡ്വര്‍ടൈസിംഗ്: ബ്രിങ്‌ഫോര്‍ത്ത്, പിആര്‍ഒ: ഐശ്വര്യ രാജ്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ