Thursday, October 8, 2026
Homeകേരളംകൊല്ലത്ത് ബസിൽ വയോധികയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച മൂന്ന് യുവതികൾ അറസ്റ്റിൽ

കൊല്ലത്ത് ബസിൽ വയോധികയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച മൂന്ന് യുവതികൾ അറസ്റ്റിൽ

അഞ്ചൽ: തമിഴ്‌നാട് തൂത്തുക്കുടി സ്വദേശികളായ സിന്ധു, ജ്യോതി, മീനാക്ഷി എന്നിവരെയാണ് ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചൽചെന്നപ്പെട്ട റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ യാത്ര ചെയ്ത കരുകോൺ സ്വദേശിനി ഓമനയുടെ (65) മാലയാണ് മോഷ്ടിക്കാൻ ശ്രമിച്ചത്.

മോഷണശ്രമം ശ്രദ്ധയിൽപ്പെട്ട ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് യുവതികളെ പിടികൂടി ഏരൂർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

പ്രതികളെ കോടതിയിൽ ഹാജരാക്കും. ബസ് യാത്രക്കാർ ഇത്തരം മോഷണ സംഘങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും മോഷണശ്രമം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പോലീസിനെ അറിയിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ