വാഷിംഗ്ടൺ DC: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് ഡിന്നറിൽ ഉണ്ടായ വെടിവയ്പ്പിനെത്തുടർന്ന് ട്രംപിനെയും ഭാര്യ മെലാനിയയെയും സുരക്ഷാ ഉദ്യോഗസ്ഥർ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റി. വൈസ് പ്രസിഡന്റ് ജെ ഡി വാൻസും വിരുന്നിൽ പങ്കെടുത്തിരുന്നു.
സംഭവസ്ഥലത്തുണ്ടായിരുന്ന സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ ഉടനടി അക്രമിയെ കീഴടക്കി അറസ്റ്റ് ചെയ്‌തു. അക്രമണത്തിൽ ഒരു സീക്രട്ട് സർവീസ് ഏജന്റ്റിന് പരിക്കേറ്റിട്ടുണ്ട് ഇദ്ദേഹത്തിന്റെ നില തൃപ്‌തികരമാണെന്നും അക്രമി മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് സംശയിക്കുന്നതായും പിന്നീട് മാധ്യമങ്ങളെ അഭിസംബോധന ചെയ്‌ത ട്രംപ് പറഞ്ഞു സുതാര്യത ഉറപ്പാക്കാനായി അക്രമിയുടെ ചിത്രം അദ്ദേഹം ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിടുകയും ചെയ്തു
അതീവ സുരക്ഷാ ചെക്ക്പോസ്റ്റ് ഭേദിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇരുന്നിരുന്ന ബാള്‍റൂമിന് തൊട്ടടുത്തുവരെ എത്തിയ ഇയാളെ മിന്നല്‍ നീക്കത്തിലൂടെയാണ് സുരക്ഷാ സേന കീഴ്‌പ്പെടുത്തിയത്. അക്രമി വന്‍ ആയുധശേഖരവുമായാണ് വിരുന്ന് നടന്ന ഹോട്ടലിലെത്തിയതെന്ന് പോലീസ് വെളിപ്പെടുത്തി. ഒരു ഷോട്ട്ഗണ്‍, ഹാന്‍ഡ്ഗണ്‍, കൂടാതെ ഒന്നിലധികം കത്തികള്‍ എന്നിവ ഇയാളില്‍ നിന്ന് കണ്ടെടുത്തു. അതീവ സുരക്ഷാ വലയങ്ങള്‍ ഭേദിച്ച് ഇത്രയേറെ ആയുധങ്ങളുമായി ഒരാള്‍ക്ക് എങ്ങനെ ബാള്‍റൂം പ്രവേശന കവാടം വരെ എത്താന്‍ സാധിച്ചു എന്നത് വലിയ ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
ഹില്‍ട്ടണ്‍ ഹോട്ടലിലെ സുരക്ഷാ പരിശോധനകള്‍ വെട്ടിച്ച് ആയുധങ്ങളുമായി എത്തിയ അലന്‍ ഒരു സീക്രട്ട് സര്‍വീസ് ഏജന്റിനെ വെടിവയ്ക്കുകയും ചെയ്തു. ഉദ്യോഗസ്ഥന്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാല്‍ വലിയ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പ്രതിയുടെ കൈവശം ഒരു ഷോട്ട്ഗണ്‍, ഒരു ഹാന്‍ഡ്ഗണ്‍, നിരവധി കത്തികള്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം ആയുധങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ് മേധാവി ജെഫറി കരോള്‍ വെളിപ്പെടുത്തി. ഹോട്ടലിലെ തന്നെ ഒരു മുറിയില്‍ താമസക്കാരനായിരുന്നു ഇയാളെന്നും അതുകൊണ്ടാണ് ആയുധങ്ങള്‍ അകത്തേക്ക് എത്തിക്കാന്‍ സാധിച്ചതെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
മെക്കാനിക്കല്‍ എഞ്ചിനീയര്‍, ഇന്‍ഡി ഗെയിം ഡെവലപ്പര്‍, പാര്‍ട്ട് ടൈം അധ്യാപകന്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പ്രൊഫഷണല്‍ പശ്ചാത്തലമുള്ളയാളാണ് പ്രതിയെന്ന് ലിങ്ക്ഡ്ഇന്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ സൂചിപ്പിക്കുന്നു.



