കാഴ്ചയാൽ അല്ല, വിശ്വാസത്താൽ അത്രെ (2 കോരി: 5:1-8).
” കാഴ്ചയാൽ അല്ല വിശ്വാസത്താൽ അത്രെ ഞങ്ങൾ നടക്കുന്നത്”
(വാ. 7).
വേദനാജനകമായ അഞ്ച് ശസ്ത്രക്രീയകൾക്ക് വിധേയായി, എട്ടു വർഷങ്ങൾ കഷ്ടപ്പെട്ട ഒരു സഹോദരിയുടെ വിടുതലിന്റെ സാക്ഷ്യമാണ് താഴെ കുറിക്കു
ന്നത്:
ആയുഷ്ക്കാലം മുഴുവൻ ശയ്യാലംബിയായി അവർ കഴിയേണ്ടി വരുമെന്ന് ഡോക്ടന്മാർ വിധിയെഴുതി. ശക്തിയേറിയ മരുന്നുകളും, വേദനാസംഹാരികളും, ഉറക്കഗുളികകളും കഴിക്കേണ്ട അവസ്ഥയിലേക്ക് അവർ എത്തിച്ചേർന്നു. പ്രത്യാശയ്ക്ക് വകയില്ല എന്ന ഡോക്ടറന്മാരുടെ വാക്കുകൾ, അവരുടെ ഹൃദയത്തിൽ നിറഞ്ഞു നിന്നിരുന്നതിനാൽ, അവരുടെ കഷ്ടതകർ വർദ്ധിച്ചു വന്നതേയുള്ളൂ.
അങ്ങനെയിരിക്കെ ജോൺ ഓസ്റ്റിൻ എഴുതിയ ‘നിങ്ങളുടെ ഭാവിയെ മാറ്റാൻ നിങ്ങൾക്ക് കഴിയും’ എന്ന പുസ്തകം അവർ വായിക്കാനിടയായി. “ഭാവികാലം മുഴുവൻ രോഗവും ദുരിതവും പരാജയവും സഹിക്കുവാൻ നിങ്ങൾ വിധിക്കപ്പെട്ടിരിക്കുന്നു എന്ന ചിന്ത മാറ്റി, നിങ്ങൾ കിടക്കയിൽ നിന്നും എഴുന്നേറ്റ് അതിരുകളെ വിശാലമാക്കുക. വിശ്വാസം എന്ന പ്രവൃത്തിയിലൂടെ ദുഖങ്ങളെയും ദുരിതങ്ങളെയും
അവസാനിപ്പിക്കുക”: പുസ്തകത്തിലെ ഈ വരികൾ അവർ ദൃഢമായി വിശ്വസിച്ചു. അവരിലെ നിരാശ മാറി, അവർ വിശ്വാസത്താൽ നിറയപ്പെട്ടു. ദൈവ വചന
ത്താലും പരിശുദ്ധാത്മാവിനാലും അവരുടെ ഹൃദയം നിയന്ത്രിക്കപ്പെട്ടു. അതോടെ, അവരുടെ വിടുതലിന്റെ ആരംഭം കുറിക്കപ്പെട്ടു. ക്രമേണ അവരുടെ ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടാകുവാൻ ആരംഭിച്ചു. ഒരു ദിവസം അവരുടെ ഡോക്ടറെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവർ എഴുന്നേറ്റു നടന്നു!
നാം മനസ്സിൽ വെച്ചുപുലർത്തുകയും ധ്യാനിക്കുകയും ചെയ്യുന്ന ചിന്തകളാൽ, നമ്മുടെ മനസ്സും ആളത്വവും പുന:സൃഷ്ടിക്കപ്പെടുന്നു. നമ്മുടെ മനസ്സുകളിൽ വിടുതലിന്റെയും വിജയത്തിന്റെയും ചിന്തകളാണ്
വിതയ്ക്കപ്പെടുന്നതെങ്കിൽ, അവ താനെ മുളയ്ക്കുകയും വളരുകയും ചെയ്യും. രോഗത്തിന്റെയും നിരാശയുടെയും കോട്ടകൾ ഇടിച്ചു നിരത്താൻ കഴിയുന്ന ആത്മീയ ആയുധങ്ങൾ ആണ് അവ. വിടുതലിന്റെ കരം നമ്മുടെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കും; നാം വിടുവിക്കപ്പെടും. അത്ഭുതങ്ങളുടെ ഒരു പര
മ്പര തന്നെ ജീവിതത്തിൽ രൂപപ്പെടും!
കാഴ്ചയാൽ അല്ല വിശ്വാസത്താൽ ആണു നാം ജീവിക്കേണ്ടത്. അങ്ങനെയെങ്കിൽ കാഴ്ചയെ അതിലംഘിക്കുന്ന അനുഭവങ്ങൾ നമ്മുടെ ജീവിതത്തിൽ രൂപപ്പെടും. വിശ്വാസത്തിൽ അടിസ്ഥാനപ്പെട്ടു ജീവിക്കുവാൻ ദൈവം നമ്മെ സഹായിക്കട്ടെ. ദൈവനാമം മഹത്വപ്പെടുമാറാകട്ടെ?
ചിന്തയ്ക്ക്: ജീവനും മരണവും നമ്മുടെ മുമ്പിലുണ്ട്;
മരണം തളളിക്കളഞ്ഞു നമുക്കു ജീവൻ തെരഞ്ഞെടുക്കാം..



