Friday, October 9, 2026
Homeകേരളംചാവക്കാട്ട് നാലുദിവസം പ്രായമായ കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ കോടതി ഉത്തരവ്.

ചാവക്കാട്ട് നാലുദിവസം പ്രായമായ കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ കോടതി ഉത്തരവ്.

തൃശൂർ: ചാവക്കാട്ട് നാലുദിവസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ, മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ കോടതി ഉത്തരവിട്ടു. തൃശൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റാണ് ഇതിനുള്ള അനുമതി നൽകിയത്.

2021 ജനുവരി 10നാണ് ചാവക്കാട് സ്വദേശികളായ ഇബ്രാഹിം – മുഹ്സിന ദമ്പതികളുടെ നാലുദിവസം പ്രായമായ കുഞ്ഞ് മരണപ്പെട്ടത്. അന്ന് പോസ്റ്റ്മോർട്ടം നടത്താതെയാണ് മൃതദേഹം മറവ് ചെയ്തിരുന്നത്. എന്നാൽ ഏഴാമത്തെ പ്രസവത്തിന് പിന്നാലെ, 2026 മാർച്ച് 20ന് മുഹ്സിന മരണപ്പെടുകയുണ്ടായി. ഭർത്താവ് മതിയായ ചികിത്സ നൽകാതെയാണ് മുഹ്സിന മരണപ്പെട്ടതെന്നാരോപിച്ച് യുവതിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു.

ഈ കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് നിർണായക നീക്കവുമായി ചാവക്കാട് സബ് ഇൻസ്പെക്ടർ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. തുടർന്നാണ് മജിസ്ട്രേറ്റ് ഇതിന് അനുമതി നൽകിയത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ