പി പി ചെറിയാൻ
കുട്ടികളുടെ ആവശ്യങ്ങൾക്കനുസരിച്ച് മികച്ച വിദ്യാലയങ്ങളോ പഠന സേവനങ്ങളോ ട്യൂഷനോ തിരഞ്ഞെടുക്കാൻ ഈ പദ്ധതി വഴി കുടുംബങ്ങൾക്ക് അവസരം ലഭിക്കും. സ്‌കോളർഷിപ്പ് ഗ്രാന്റിംഗ് ഓർഗനൈസേഷനുകൾ (SGO) മുഖേനയാണ് ഫണ്ടുകൾ വിതരണം ചെയ്യുന്നത്. ഇതിലൂടെ ദശലക്ഷക്കണക്കിന് കുട്ടികൾക്ക് അവരുടെ തപാൽ കോഡോ , കുടുംബ വരുമാനം തുടങ്ങിയ അതിരുകളില്ലാതെ മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാൻ സാധിക്കുമെന്നാണ് ഭരണകൂടത്തിന്റെ വിലയിരുത്തൽ. എന്നാൽ പദ്ധതിക്കെതിരെ അധ്യാപക യൂണിയനുകളിൽ നിന്നും ഇതിനകം വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.



