Thursday, July 18, 2024
Homeഅമേരിക്ക🌺 ശുഭദിനം 🌺 - 2024 | ജൂൺ 10 | തിങ്കൾ ✍ അർച്ചന...

🌺 ശുഭദിനം 🌺 – 2024 | ജൂൺ 10 | തിങ്കൾ ✍ അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ

“മുക്കുവർക്കറിയാം, കടൽ അപകടകരമാണെന്നും, കൊടുങ്കാറ്റ് ഭീകരമാണെന്നും, പക്ഷേയവർക്ക് ആ ഭീഷണികളൊന്നും കരയ്ക്കിരിക്കാൻ മതിയായ കാരണമായിട്ടില്ല”

വിൻസെന്റ് വാൻഗോഗ്

 

“നിത്യ തൊഴിൽ അഭ്യാസമെന്നല്ലേ”പഴമൊഴി. മുന്നിൽ നടക്കുന്നയെല്ലാവരും എല്ലാം തികഞ്ഞവരല്ല അതിനാൽ അവരെ പിന്തുടരേണ്ടതില്ല. നായകർ മാത്രമല്ല മുന്നിൽ സഞ്ചരിക്കുക. അവരുടെ യോഗ്യത കൂടി പരിഗണിക്കണം. സമൂഹത്തോടുള്ള പെരുമാറ്റത്തിനു പ്രാധാന്യ നൽകണം. ചിലരെത്ര മറഞ്ഞിരുന്നാലും നമുക്ക് മുന്നിലായ്‌ ജീവിതംകൊണ്ട് മാതൃകയായവരുടെ സാന്നിധ്യം അനുഭവിക്കുന്നുണ്ടാകും.

നേതൃത്വം കഴിവും അവസരവുമാണ്. അവിടെ നായകസ്ഥാനത്തിനല്ല പ്രാധാന്യം മുന്നിൽ നടക്കേണ്ടി വന്നാൽ ഏറ്റെടുത്തതിലേക്ക് വേഗത്തിലെത്താനും, കൂടെയുള്ളവരെയും ചേർത്തു പിടിച്ചു മാതൃകപരവുമായ പെരുമാറ്റവുമായിരിക്കണം. ജീവിതം വെല്ലുവിളികളും, പ്രശ്നങ്ങളും പ്രതിസന്ധികളും നിറഞ്ഞതാണ്. ഓരോ സാഹചര്യങ്ങളിലും പരാജയഭീതി നേരിടാൻ തയ്യാറാകാതെ ഒളിച്ചോടുന്നത് ഭീരുത്വമാണ്. ആ സമീപനരീതിയിൽ ജീവിതത്തെ വിജയകരമായി മുന്നോട്ട് നയിക്കുവാൻ പര്യാപ്തമാവില്ല.

ജീവൻ തന്നെ കൊണ്ടുപോകാവുന്ന കടൽതിരമാലകളെ മനോബലം കൊണ്ട് എതിർത്ത് ധീരമായി കടലിലേയ്ക്ക് അന്നം തേടിയിറങ്ങുന്ന കടലിന്റെ മക്കളെ പോലെയായിരിക്കണം ജീവിതത്തെ നേരിടേണ്ടത്. എത്രവൻ തിരമാലകൾക്കപ്പുറം
പ്രതീക്ഷയുടെ പൊൻപുലരി കാത്തിരിപ്പുണ്ടെന്ന ഉറച്ചവിശ്വാസത്തോടെ ജീവിക്കാം.

പ്രളയസമയത്തു ധീരമായി, ചങ്കൂറ്റത്തോടെ മുന്നോട്ട് വന്നു ദുരിതബാധിതരെ രക്ഷിച്ച കടലിന്റെ മക്കൾക്കൊരു ബിഗ് സല്യൂട്ട്.

സ്നേഹത്തോടെ ഏവർക്കും പ്രിയമേറും മഴയുടെ കുളിരോർമ്മകൾ നിറഞ്ഞ ശുഭദിനം.

അർച്ചന കൃഷ്ണൻ

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments