ചെവിപ്പുറത്താരോ അടക്കം
പറഞ്ഞപോൽ
തല തിരിച്ചറിയാതെ നോക്കിഞാനും!
ഒരു പാദപതനം നിലച്ചതുപോലവേ ,
ഒരുമാത്ര നിശ്ചലമായിതെൻ മുന്നിൽ !
കാഴ്ചപ്പുറത്തില്ല മിണ്ടിപ്പറഞ്ഞാെരാൾ
മായപോൽ പിന്നെയും കേൾക്കുന്നു
മർമ്മരം !
കൂടിക്കലർന്നു
പലശബ്ദാവേഗങ്ങളിൽ,
വേറിട്ടുനോവിന്റെ തേങ്ങലും
കേൾക്കയായി !
ആളുന്നവിശപ്പെന്ന് കണ്ണുകൾ
കൊണ്ടൊരു,
യാചന മുന്നിലച്ചു വീഴുന്നതുമുണ്ടാം !
പൊട്ടിത്തകർന്നൊരു മൺകുടം
കണക്കെ
അമ്മയൊരുവൾ ശപിച്ചുരുളുന്നു !
കാൽചിലമ്പെറിഞ്ഞുട ച്ചലറുന്നു
പെണ്ണ് ,
മാനംവിലപേശും കമ്പോളം നോക്കി !
മിണ്ടാട്ടമില്ലാതെ
താതപ്പരംപൊരുൾ നിൽപ്പുണ്ട് ,
പുതുമൺ കൂനയ്ക്കരികിലായി !
വണ്ടിൻ മുരൾച്ചപോലശരീരി
മുരളുന്നു
സ്വാർത്ഥ ലാഭത്തിൻ ഇരകളാൽ
ലോകം ,
പൊട്ടിച്ചിരികളും
ആർത്തനാദങ്ങളുമായി
ശ്വാസംവിടാൻ
ഇടവേളയില്ലാതെയോട്ടം !
അശരീരി കേൾക്കുന്ന പ്രവാചക
ജന്മങ്ങളേ ,
വെള്ളിടിയായെത്തും
ദുരന്തവാർത്തകൾ , സന്ദേശമായി
വന്നു മുട്ടുന്നരികിൽ .
വിറയ്ക്കുന്നു കയ്യിലെൻ കൊച്ചു
മാന്ത്രികനപ്പോൾ !



