Tuesday, September 22, 2026
Homeഅമേരിക്കഇറാനിയൻ വിമാനക്കമ്പനികൾ ആഗോളതലത്തിൽ സെപ്റ്റംബർ 23 ന് അടച്ചുപൂട്ടുമെന്ന് യുഎസ് മുന്നറിയിപ്പ്

ഇറാനിയൻ വിമാനക്കമ്പനികൾ ആഗോളതലത്തിൽ സെപ്റ്റംബർ 23 ന് അടച്ചുപൂട്ടുമെന്ന് യുഎസ് മുന്നറിയിപ്പ്

ഇറാനിയന്‍ വിമാനക്കമ്പനികള്‍ അടച്ചുപൂട്ടപ്പെടുമെന്ന ഭീഷണിയുമായി അമേരിക്ക. സെപ്റ്റംബര്‍ 23ന് ലോകമെമ്പാടുമുള്ള എല്ലാ ഇറാനിയന്‍ വിമാനക്കമ്പനികളും അടച്ചുപൂട്ടപ്പെടുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റ് പറഞ്ഞു. സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ബെസ്സന്റിന്റെ പ്രതികരണം.

വിമാനങ്ങള്‍ ലാന്‍ഡ് ചെയ്താല്‍ ഇന്ധനമോ ലാന്‍ഡിങ്ങ് സര്‍വീസുകളോ ലഭ്യമാക്കാനോ ടിക്കറ്റുകള്‍ വില്‍ക്കാനോ സാധിക്കില്ലെന്നും ബെസ്സന്റ് മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ ഉപരോധത്തിന്റെ ഭാരം മൂലം ഇറാനിയന്‍ വിമാനക്കമ്പനികള്‍ക്ക് രണ്ട് ദിവസത്തിന് ശേഷം പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരിയില്‍ തുടങ്ങിയ ഇറാന്‍-അമേരിക്ക യുദ്ധത്തിന് ശേഷം പശ്ചിമേഷ്യ ശാന്തമായിട്ടില്ല. ഹൂതി ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി സൗദി അറേബ്യയും വ്യോമാക്രമണം കടുപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28 വ്യോമാക്രമണമുണ്ടായതായി ഹൂതി വക്താവ് യഹ്യ സാരി പറഞ്ഞു. യെമനിലെ തായിസ്, അല്‍ ജാഫ്, മാരിബ് പ്രവിശ്യകളിലാണ് ആക്രമണമുണ്ടായത്. ശക്തമായി തിരിച്ചടിക്കുമെന്ന് ഹൂതികളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സൗദിയിലെ ഖാമിസ് മുസെയ്ത്, തെയ്ഫ് വ്യോമത്താവളങ്ങളില്‍ നിന്നും ടേക്ക് ഓഫ് ചെയ്ത എഫ് -15, ടൈഫൂണ്‍ ഫൈറ്ററുകളാണ് ആക്രമണം നടത്തിയത്. റിയാദിലെ സെന്‍സിറ്റീവ് ആയ കേന്ദ്രങ്ങള്‍ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിച്ചതായി ഹൂതികള്‍ അവകാശപ്പെട്ടു.

സൗദിയിലെ വിവിധ കേന്ദ്രങ്ങള്‍ക്കും അരാംകോയ്ക്കുമെതിരെ പുതിയ ആക്രമണങ്ങള്‍ നടത്തിയതായാണ് അവകാശവാദം. മക്ക ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം നടത്തിയെന്ന സൗദിയുടെ ആരോപണം ഹൂതികള്‍ നിഷേധിച്ചു. സൗദി സേന മക്കയ്ക്ക് തെക്ക് വശത്തായി ഒരു ഹൂതി ഡ്രോണ്‍ തടഞ്ഞതായി നേരത്തെ അറിയിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ