Tuesday, September 22, 2026
Homeഅമേരിക്കജപ്പാനിൽ ദുജുആൻ ചുഴലിക്കാറ്റിൽ വ്യാപകനാശം: അരലക്ഷം വീടുകളിൽ വൈദ്യുതി ബന്ധം നിലച്ചു, 6 പേർ മരിച്ചു,...

ജപ്പാനിൽ ദുജുആൻ ചുഴലിക്കാറ്റിൽ വ്യാപകനാശം: അരലക്ഷം വീടുകളിൽ വൈദ്യുതി ബന്ധം നിലച്ചു, 6 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടോക്കിയോ: ജപ്പാനിൽ ദുജുആൻ ചുഴലിക്കാറ്റിൽ വ്യാപകനാശം. ശക്തമായ മഴയിലും പ്രളയത്തിലും മണ്ണടിച്ചിലിലും പെട്ട് 6 പേർ കൊല്ലപ്പെട്ടു. 22 ലേറെ പേർക്ക് പരിക്കേറ്റു. നിരവധി പേരെ കാണാതായിട്ടുണ്ട്. പ്രതികൂല കാലവസ്ഥ മൂലം മുന്നൂറോളം വിമാനങ്ങൾ റദ്ദാക്കി. ടോക്കിയോയിലും സമീപ സംസ്ഥാനങ്ങളിലും വ്യാപക മഴയും ശക്തമായ കാറ്റും അനുഭവപ്പെട്ടു.

50,000 വീടുകളിൽ വൈദ്യുതി മുടങ്ങി. ജപ്പാൻ്റെ പസഫിക് തീരത്തുകൂടി കടന്നുപോയ ചുഴലിക്കാറ്റ് വൻ നാശനഷ്ടമാണ് ജപ്പാനിൽ സൃഷ്ടിച്ചത്. കനത്ത മഴയെത്തുടർന്ന് ചിബ പ്രവിശ്യയിലെ അമ്പത്തെണ്ണായിരത്തോളം വീടുകളിൽ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടു. നിരവധി വീടുകളിലേക്ക് വെള്ളം കയറി.

ജപ്പാനിൽ സിൽവർ വീക്ക് എന്ന പേരിൽ അറിയപ്പെടുന്ന അവധിക്കാലത്താണ് ഈ പ്രകൃതിദുരന്തം ഉണ്ടായത്. ഓഗസ്റ്റിലും സെപ്റ്റംബർ തുടക്കത്തിലും കനത്ത മഴ നേരിട്ട ചിബ പ്രവിശ്യയാണ് ഈ കൊടുങ്കാറ്റും ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ളത്. ചിബയിൽ മാത്രം റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന അമ്പത്തൊന്നുകാരൻ അഞ്ചുപേർ മരണപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ട മറ്റുള്ളവർ 70 നും 80 നും ഇടയിൽ പ്രായമുള്ളവരാണ്. ടോക്കിയോയ്ക്ക് സമീപമുള്ള കനഗാവ പ്രവിശ്യയിലെ യോക്കോസുക, മിയൂര എന്നിവിടങ്ങളിൽ തുടർച്ചയായ മണ്ണടിച്ചിലുകൾ ഉണ്ടായി. കാണാതായ നാലുപേർക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ