Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
അമേരിക്ക സൈനിക വിന്യാസം നിയന്ത്രിച്ചാൽ ഏഴ് ദിവസത്തിനകം ഹോർമൂസ് തുറക്കാമെന്ന ഉപാധി ഇറാൻ മുന്നോട്ട് വെച്ചതായി റിപ്പോർട്ടുകൾ | മലയാളിമനസ്സ്
Friday, October 23, 2026
Homeഅമേരിക്കഅമേരിക്ക സൈനിക വിന്യാസം നിയന്ത്രിച്ചാൽ ഏഴ് ദിവസത്തിനകം ഹോർമൂസ് തുറക്കാമെന്ന ഉപാധി ഇറാൻ മുന്നോട്ട് വെച്ചതായി...

അമേരിക്ക സൈനിക വിന്യാസം നിയന്ത്രിച്ചാൽ ഏഴ് ദിവസത്തിനകം ഹോർമൂസ് തുറക്കാമെന്ന ഉപാധി ഇറാൻ മുന്നോട്ട് വെച്ചതായി റിപ്പോർട്ടുകൾ

ടെഹ്റാൻ: അമേരിക്ക സൈനിക വിന്യാസം നിയന്ത്രിച്ചാൽ ഏഴ് ദിവസത്തിനകം ഹോർമൂസ് തുറക്കാമെന്ന ഉപാധി ഇറാൻ മുന്നോട്ട് വെച്ചതായി റിപ്പോർട്ടുകൾ. ഇക്കാര്യം അമേരിക്കയെ അറിയിച്ചതായും ജാപ്പനീസ് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. ഐക്യരാഷ്ട്ര സഭാ സമ്മേളനത്തിന് തുടക്കമായതോടെ പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാനുള്ള നീക്കങ്ങളും മുറുകി. ആക്രമണമുണ്ടായാൽ എവിടെയും എത്തിച്ചേരാൻ ശേഷിയുള്ള മിസൈലുകൾ കൈവശമുണ്ടെന്ന മുന്നറിയിപ്പും ഇറാൻ നൽകി.

ഇറാന് മേലുള്ള അമേരിക്കയുടെ സൈനിക സമ്മർദം കുറച്ചാൽ ഏഴ് ദിവസത്തിനകം ഹോർമൂസ് തുറക്കാം. ഇതാണ് ഇറാൻ മുന്നോട്ട് വച്ച പുതിയ ഉപാധി. തങ്ങളെ വീണ്ടുമാക്രമിക്കാൻ അമേരിക്ക ഒരുങ്ങുന്നുണ്ടെന്ന ഇന്‍റലിജൻസ് വിവരം ഇറാൻ നേരത്തെ പുറത്തു വിട്ടിരുന്നു.

കടുത്ത സാമ്പത്തിക ഉപരോധത്തിൽ കുടുങ്ങി നാളെ ഇറാന്റെ യാത്രാ വിമാനക്കമ്പനികൾ നിശ്ചലമാകുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പും ഇതിനിടെ എത്തിയിട്ടുണ്ട്. യുദ്ധം തീർക്കാൻ ഏഴ് ഉപാധികൾ ഇറാൻ ഖത്തറിന് കൈമാറിയിരുന്നു. എല്ലാത്തിന്‍റെയും ആകെത്തുകയാണ് പുതിയ റിപ്പോർട്ട്.

യു എൻ സമ്മേളനത്തിൽ ഇറാൻ – അമേരിക്ക നേതാക്കൾ തമ്മിൽ കാണുമോ എന്നതിൽ ആകാംക്ഷയേറി. അമേരിക്ക കൈകൊടുത്താൽ, മധ്യസ്ഥർ വഴി ചർച്ചയുണ്ടാകാനാണ് സാധ്യത. ഗൾഫ് വിദേശകാര്യ മന്ത്രിമാർ സമ്മേളനത്തിന് മുന്നോടിയായി കൂടിക്കാഴ്ച്ച നടത്തി. അമേരിക്കൻ ഉപരോധത്തിൽ ഇറാൻ വിമാനക്കമ്പനികളുടെ വിദേശ സർവ്വീസ് തടസ്സപ്പെടില്ലെന്ന് ഇറാൻ ആവർത്തിച്ചു.

ഗൾഫിൽ ഇറാന്റെ ആക്രമണത്തിൽ താറുമാറായ ഊർജ്ജ മേഖലയിലേക്ക് അമേരിക്ക അഞ്ഞൂറ് കോടി ഡോളർ നിക്ഷേപിക്കും. വാൾ സ്ട്രീറ്റ് ജേണലാണ് ഇത് റിപ്പോർട്ട് ചെയ്തത്. യു കെ ഇതിനിടെ സൗദിയുടെ പോർ വിമാനങ്ങൾക്ക് ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കാനുള്ള പിന്തുണ നൽകും. ഹൂത്തികളെ നേരിടാനാണ് ഇതെന്നാണ് വ്യക്തമാകുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ