പകയായിരുന്നു
എല്ലാറ്റിനോടും.
എല്ലാം നശിപ്പിക്കാനുള്ള പക. വെട്ടിപ്പിടിക്കുവാനുള്ള പക. പുഴയും പൂക്കളും കുളിരും കാറ്റും സ്വപ്നംകാണാൻ പഠിപ്പിച്ചിരുന്ന കാലം. പുഴയിലെ ഓളവും മനസ്സിലെ ഓളവും ഒരുപോലെ മനോഹരം.
കാറ്റിനു സുഗന്ധമുണ്ടായിരുന്നു.
ഇരുട്ടിന്റെ മറയിൽ പിച്ചിച്ചീന്തപ്പെട്ടത് ഇതെല്ലാമായിരുന്നില്ലേ?
കൂട്ടബലാൽസംഘത്തിന്റെ ഇരയാകുമ്പോൾ കൂടിനിന്നവർ നീതി നിഷേധിച്ചില്ലേ?
ന്യായാധിപന്മാർ ന്യായം പറഞ്ഞൊതുക്കിയില്ലേ?
പാപം ചെയ്തവർ കല്ലെറിഞ്ഞില്ലേ?
നീതി സ്വയം നടപ്പാക്കുമ്പോൾ ഇല്ലാതായത് അധമസംഘത്തിലെ ഓരോരുത്തരുമായിരുന്നു.
പകയായിരുന്നു എല്ലാറ്റിനോടും. വെട്ടിപ്പിടിച്ച ഒരു ലോകത്ത് സ്വയം ന്യായാധിപയായി.
നീതി ലഭിച്ചു.
പകയടങ്ങിയപ്പോൾ കൈകളിൽവീണ വിലങ്ങിന് സ്വർണ്ണവളയെക്കാൾ തിളക്കം തോന്നി.



