Friday, May 29, 2026
Homeഅമേരിക്കകയങ്ങൾ (കവിത) ✍ അശ്വതി അജി

കയങ്ങൾ (കവിത) ✍ അശ്വതി അജി

അസഹനീയമാംവിധംനോവിൽ
പിടഞ്ഞോർ.
ദുഃഖത്തിന് കരകാണാക്കടലിൻ്റെ
ആഴം.
വേനൽ തപമേറ്റപോൽ
വിണ്ടുകീറുന്നുണ്ടായിരുന്നോ
പ്രാരാബ്ധത്തിൻ്റെ മുൻമുനയിൽ
പ്രതീക്ഷയെ വിഴുങ്ങിയോർ.
ആശ്വാസത്തിൻ്റെ കാറ്റിൽ
കുളിരാൻ
മോഹത്തിൻ്റെ പഴുതടക്കപ്പെട്ട
പ്പോൾ.
വിറങ്ങലിച്ചത് അനുഭവത്തിൻ്റെ
തീച്ചൂളയിലും.
വേഷമിതു പലവിധം ചുറ്റിലും
കാരുണ്യവർഷം ചൊരിയാൻ
ആർക്കും നേരമില്ലാ കാലങ്ങൾ.
വിസ്‌തൃതിയിൽ അംബരം
തലയ്ക്കു മുകളിൽ.
ഒന്നുറച്ചു നിൽക്കാൻ വാടക
യ്ക്ക് മണ്ണിടങ്ങൾ.
നേർക്കു നേർ പക്ഷം ചാരുന്ന
മനുഷ്യ രൂപങ്ങൾ കണ്ടിടുമ്പോഴും
മാത്സര്യത്തിനു ഊക്കം കൂട്ടുന്ന
ചെയ്തികൾ അനേകമായിടാം.
പതറുമ്പോഴും നേർവഴിയിലൂടെ
വേച്ച് വേച്ച് നടന്നകലുന്ന
ഒരു പറ്റം ആൾക്കാർ എന്തോ
തിരയുന്നു സത്യത്തിൻ്റെ
താക്കോൽ എവിടെയാണ്
മറന്നു വച്ചതെന്ന്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com