Wednesday, August 19, 2026
Homeഅമേരിക്കഫൊക്കാനയുടെ പി ആർ ഓ ആയി ജിജി റ്റോമിനെ നിയമിച്ചു.

ഫൊക്കാനയുടെ പി ആർ ഓ ആയി ജിജി റ്റോമിനെ നിയമിച്ചു.

വാർത്ത: ജോർജ് തുമ്പയിൽ

ന്യൂയോർക്ക്: ഫൊക്കാന (ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷൻസ് ഇൻ
നോർത്ത് അമേരിക്ക) യുടെ പബ്ലിക് റിലേഷൻസ് ഓഫീസർ ആയി ഹഡ്സൺ വാലി മലയാളീ അസോസിയേഷൻ മുൻ പ്രെസിഡന്റും, ഫൊക്കാന ഫൌണ്ടേഷൻ അംഗവും കൂടിയായ ജിജി റ്റോമിനെ നിയമിച്ചു. 2026-2028 ലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതിയിലാണ് നിയമനം പ്രഖ്യാപിച്ചത് . നിയമനത്തെ ഭരണസമിതി ഹാർദ്ദവമായി സ്വാഗതം ചെയ്തു. ഫൊക്കാനയുടെ നാവായി പ്രവർത്തിക്കുവാനും. പ്രവർത്തനപരിപാടികൾ അംഗസംഘടനകൾക്കും, അഭ്യൂദയകാംക്ഷികൾക്കും എത്തിച്ചു നൽകുന്നതിന് പി ആർ ഓ മുഖ്യപങ്കു വഹിക്കുന്നു.

ഫൊക്കാനയുടെ സംഘടനാ ശക്തി വളർത്തുകയും യുവജന ശാക്തീകരണം. വനിതാ മുന്നേറ്റം, സുതാര്യ ഭരണ നിർവഹണം. ഡിജിറ്റൽ ഫൊക്കാന, സാംസ്കാരിക സംരക്ഷണം. തൊഴിൽ വ്യവസായ ശൃംഖലകൾ. മുതിർന്ന പൗരന്മാർക്കുള്ള സേവനങ്ങൾ തുടങ്ങി ദീർഘവീക്ഷണമാർന്ന വികസന പ്രവർത്തന പദ്ധതികളും, കേരള കൺവെൻഷൻ, ഫൊക്കാന ഇന്റർനാഷണൽ കൺവൻഷനും ഈ കാലയളവിൽ ആസൂത്രണം ചെയ്യുന്നു.

പി ആർ ഓ ആയി നിയമിതനായ ജിജി റ്റോം. ഹഡൺ വാലി മലയാളീ അസോസിയേഷൻ പ്രസിദ്ധീകരണമായ കേരളം ജ്യോതി എഡിറ്റോറിയൽ ബോർഡ്അംഗം. മാർത്തോമാ സഭയുടെ പ്രസിദ്ധീകരണമായ മാർത്തോമാ മെസ്സഞ്ചർ മാനേജിങ് കമ്മറ്റിയംഗം യുവജന പ്രസിദ്ധീകരണമായ യുവധാരയുടെ പ്രഥമ എഡിറ്റർ, റോക്‌ലാൻഡ് ജോയിന്റ് കൌൺസിൽ ഓഫ് ചർച്ചസ് ഫൗണ്ടർ സെക്രട്ടറി മുതലായി നിരവധി ചുമതലകൾ നിർവഹിച്ചിട്ടുണ്ട്. യൂ എസ്റ്റ് പോസ്റ്റൽ സർവീസിൽ പോസ്റ്റ്‌മാസ്റ്റർ ആയി ജോലി ചെയ്യുന്ന ജിജി റ്റോം, ഇപ്പോൾ കേരള കൌൺസിൽ ഓഫ് ചർച്ചസ് ന്യൂ യോർക്ക് റീജൺ സെക്രട്ടറിയും മാർത്തോമ്മാ സഭയുടെ മണ്ഡലാഗവും ആണ്. അഖില കേരള ബാലജനസഖ്യം, വൈ എം സി എ മുതലായ നേതൃരംഗങ്ങളിലൂടെ കടന്നു വന്നത് ഫൊക്കാനയുടെ പ്രവർത്തനങ്ങൾക്ക് ഒരു മുതൽ കൂട്ടാവും എന്ന് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, സെക്രട്ടറി സന്തോഷ് നായർ, ട്രെഷറർ ആന്‌റോ വർക്കി എന്നിവർ അഭിപ്രായപ്പെട്ടു.

വാർത്ത: ജോർജ് തുമ്പയിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ