ബിവറേജസ് കോർപ്പറേഷൻ (ബെവ്‌കോ) ജീവനക്കാർക്ക് ഇത്തവണയും റെക്കോർഡ് ബോണസ്. ഓണത്തിന് ബെവ്‌കോ സ്ഥിരം ജീവനക്കാർക്ക് പരമാവധി 1,05,000 രൂപ വരെ ബോണസ് ലഭിക്കും.
കഴിഞ്ഞ തവണ നൽകിയ ബോണസ് തുകയേക്കാൾ 2500 രൂപ കൂടുതലാണ് ഇത്തവണത്തേത്. എക്സൈസ് വകുപ്പ് മന്ത്രി എം ലിജുവിൻ്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ തവണ 1,02,500 രൂപയായിരുന്നു പരമാവധി ബോണസ്. 2024ൽ ഇത് 95,000 രൂപയും 2023ൽ 90,000 രൂപയും ആയിരുന്നു സ്ഥിരം ജീവനക്കാർക്കുള്ള പരമാവധി ബോണസ്.



