Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
താൻ ഒന്നുമറിയുന്നില്ലെന്ന് അടൂർ പ്രകാശ്, മുഖ്യമന്ത്രിയുടെ ഏകാധിപത്യം UDFൽ പൊട്ടിത്തെറിയുടെ രൂപത്തിലേക്ക്. | മലയാളിമനസ്സ്
Friday, October 23, 2026
Homeകേരളംതാൻ ഒന്നുമറിയുന്നില്ലെന്ന് അടൂർ പ്രകാശ്, മുഖ്യമന്ത്രിയുടെ ഏകാധിപത്യം UDFൽ പൊട്ടിത്തെറിയുടെ രൂപത്തിലേക്ക്.

താൻ ഒന്നുമറിയുന്നില്ലെന്ന് അടൂർ പ്രകാശ്, മുഖ്യമന്ത്രിയുടെ ഏകാധിപത്യം UDFൽ പൊട്ടിത്തെറിയുടെ രൂപത്തിലേക്ക്.

ഒടുവിൽ ആഴ്ച്ചകളായി പുകഞ്ഞ് നിന്നിരുന്ന അതൃപ്തി പൊട്ടിത്തെറിയുടെ രൂപത്തിൽ പുറത്ത് വരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ യു.ഡി.എഫിൽ പടയൊരുക്കം. താനറിയാതെ പല കാര്യങ്ങളും മുന്നണിക്കുള്ളിൽ നടക്കുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുന്നത് മറ്റാരുമല്ല, യു.ഡി.എഫ്. കൺവീനറായ അടൂർ പ്രകാശാണ്. കാര്യങ്ങൾ വിളിച്ചുപറയാൻ കഴിയാത്തത്ര തിരക്കുണ്ടാകും. എങ്കിലും മാധ്യമങ്ങളിൽ കൂടിമാത്രം കാര്യങ്ങൾ അറിഞ്ഞാൽ മതിയെന്നത് ശരിയല്ലെന്ന് അടൂർ പ്രകാശ് തുറന്നടിച്ചു. പുതിയ സർക്കാർ ഭരണത്തിലേറി നാലാം മാസം തന്നെ അതേ മുന്നണിയുടെ കൺവീനർ മുഖ്യമന്ത്രിക്കെതിരെ പത്രസമ്മേളനം വിളിച്ചുകൂട്ടുക എന്ന അസാധാരണ സംഭവവികാസങ്ങൾക്കാണ് കോൺ​ഗ്രസും കേരളവും സാക്ഷിയാകുന്നത്.

കാബിനറ്റ് പദവി ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ സംബന്ധിച്ച് തന്നെ നേരത്തെ അറിയിച്ചില്ലെന്ന അടൂർ പ്രകാശിന്റെ പരാതിയിൽ അർത്ഥങ്ങളേറെയുണ്ട്. UDFൽ നടക്കുന്നത് വിഡി സതീശന്റെ ഏകാധിപത്യ ഭരണമാണെന്ന് പറയാതെ തന്നെ പറയുകയാണ് അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാന്‍ കഴിയാത്തതിനാല്‍ പല വിഷയങ്ങളും മുന്നണിക്കുള്ളില്‍ ചര്‍ച്ച ചെയ്യാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ചെയര്‍മാനായ മുഖ്യമന്ത്രി യോഗം വിളിക്കാന്‍ മുന്‍കൈ എടുക്കുന്നില്ലെന്ന പരാതിയും അടൂര്‍ പ്രകാശ് ഉന്നയിച്ചു. ഇക്കാര്യത്തിലുള്ള അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച ചില സ്ഥലങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയാതെ പോയെങ്കിലും, വലിയ പരിക്കില്ലാതെ 18 സീറ്റുകള്‍ യു.ഡി.എഫ്. നേടിയെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു.

നിരവധി രാഷ്ട്രീയ വിഷയങ്ങളിൽ ഘടകകക്ഷികളുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതുണ്ട്. സ്റ്റേറ്റ് കമ്മിറ്റി വിളിച്ചുചേർക്കേണ്ടത് കൺവീനറുടെ ചുമതലയാണെങ്കിലും ചെയർമാനായ മുഖ്യമന്ത്രിയുടെ അനുമതിയോടെ മാത്രമേ അത് സാധ്യമാകൂ. ഇത്തരം കാര്യങ്ങൾ ചെയ്യാനായി മുഖ്യമന്ത്രിയുടെ ചെവിയിൽ പോയി ഓതേണ്ട ആവശ്യമില്ലെന്നും കാര്യങ്ങൾക്ക് എത്രയും വേഗം പരിഹാരം കാണണമെന്നും അടൂർ പ്രകാശ് തുറന്നടിച്ചിരുന്നു.

ക്യാബിനറ്റ് പദവിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളാണ് എരിഞ്ഞ് നിന്നിരുന്ന അതൃപ്തി ഇങ്ങനെ പരസ്യമാക്കാൻ അടൂർ പ്രകാശിനെ നിർബന്ധിതനാക്കിയത്. എംകെ മുനീറിനെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായും ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറിയായ ജി. ദേവരാജനെ ന്യൂഡൽഹിയിൽ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ തീരുമാനിച്ചതും കഴിഞ്ഞ ദിവസമായിരുന്നു. എന്നാൽ ഇക്കാര്യം മുന്നണി കൺവീനറടക്കം അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്ന് പറയുമ്പോൾ UDFൽ യാതൊരു വിധത്തിലും ചർച്ചകളും കൂടിയാലോചനകളും നടക്കുന്നില്ല എന്ന് വ്യക്കമാകും. ഒപ്പം തദ്ദേശ തെരഞ്ഞെടുപ്പിൽ വേണ്ടവിധം ഏകോപനം ഉണ്ടായില്ലെന്നും കഷ്ടിച്ച് രക്ഷപ്പെട്ടതാണെന്നും അദ്ദേഹം തുറന്ന് പറയുന്നുണ്ട്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ