Wednesday, October 7, 2026
Homeഅമേരിക്കപ്രവാസികൾ അടക്കം നാട്ടിൽ ഇല്ലാത്തവർക്ക് എന്യൂമറേഷന്‍ ഫോം ഓണ്‍ലൈനായി നല്‍കാനുള്ള‌ സംവിധാനം നിലവില്‍ വന്നു.

പ്രവാസികൾ അടക്കം നാട്ടിൽ ഇല്ലാത്തവർക്ക് എന്യൂമറേഷന്‍ ഫോം ഓണ്‍ലൈനായി നല്‍കാനുള്ള‌ സംവിധാനം നിലവില്‍ വന്നു.

സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനുള്ള (എസ്ഐആര്‍) എന്യൂമറേഷന്‍ ഫോം ഓണ്‍ലൈനായി നല്‍കാനുള്ള‌ സംവിധാനം ഇന്നലെ രാത്രിയോടെ നിലവില്‍ വന്നു. പ്രവാസികളടക്കം സ്ഥലത്തില്ലാത്തവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാം.

നവംബര്‍‌ നാലിന് എന്യൂമറേഷന്‍ ആരംഭിച്ചെങ്കിലും ഓണ്‍ലൈന്‍ സംവിധാനം‌ ലഭ്യമാക്കിയിരുന്നില്ല. മൊബൈല്‍‌ നമ്പര്‍ വോട്ടര്‍ ഐഡിയുമായി‌ ബന്ധിപ്പിച്ചവര്‍ക്ക് മാത്രമേ ഓണ്‍ലൈനായി‌ ഫോം നല്‍കാന്‍ കഴിയൂ.‌ മൊബൈല്‍‌ നമ്പര്‍ ബന്ധിപ്പിക്കാന്‍ ‘ഫോം 8’ ഉപയോഗിക്കണം. പ്രവാസി‌ വോട്ടര്‍മാരായി റജിസ്റ്റർ ചെയ്തവര്‍ക്ക് ഇമെയില്‍ ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം.
∙ voters.eci.gov.in വെബ്സൈറ്റില്‍ വലതുവശത്ത് എസ്ഐആര്‍ 2026ന് താഴയുള്ള ‘Fill Enumeration Form’ തുറക്കുക.

∙ വോട്ടര്‍ ഐഡിയും മൊബൈലിലെത്തുന്ന ഒടിപിയും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. എന്‍ആര്‍ഐ വോട്ടര്‍മാര്‍ ‘ഇന്ത്യന്‍ ഓവര്‍സീസ് ഇലക്ടര്‍’ തിരഞ്ഞടുക്കുക.

∙ ഹോം പേജില്‍ നിന്ന് വീണ്ടും ‘Fill Enumeration Form’ ഓപ്ഷനെടുക്കുക.

∙ സംസ്ഥാനം തിരഞ്ഞെടുത്ത് വീണ്ടും വോട്ടര്‍ ഐഡി നമ്പര്‍‌ നല്‍കുന്നതോടെ നിങ്ങളുടെ പേര്, ബൂത്ത്, സീരിയല്‍‌ നമ്പര്‍ തുടങ്ങിയ അടിസ്ഥാനവിവരങ്ങള്‍ കാണാം.

∙ ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് ആധാറിലെ പേരും വോട്ടര്‍ ഐഡിയിലെ പേരും ഒന്നായിരിക്കണം. വ്യത്യാസമുണ്ടെങ്കില്‍ ബിഎല്‍ഒ വഴി ഫോം നേരിട്ട് നല്‍കണം.

∙ താഴെ മൊബൈല്‍‌ നമ്പര്‍‌ നല്‍കി ഒടിപിയും കൊടുക്കുന്നതോടെ‌ നിങ്ങളുടെ പേരും ചിത്രവുമുള്ള എന്യൂമറേഷന്‍ ഫോം ലഭിക്കും. ഇത് പൂരിപ്പിച്ച് സബ്മിറ്റ് ചെയ്താല്‍ മതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ