അങ്കാറ: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിന് തുർക്കിയുടെ അറസ്റ്റ് വാറണ്ട്. ഗസ്സയിലെ വംശഹത്യയിലാണ് അറസ്റ്റ് വാറണ്ട് ഇറക്കിയത്. നെതന്യാഹുവിനൊപ്പം 37 ഇസ്രായേൽ നേതാക്കളും പ്രതിപ്പട്ടികയിലുണ്ട്.
ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ, സൈനിക മേധാവി ലെഫ്റ്റനന്‍റ് ജനറൽ ഇയാൽ സമീർ എന്നിവര്‍ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇസ്താംബുൾ പ്രോസിക്യൂട്ടറുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. ഗസ്സയിൽ ഇസ്രായേൽ വംശഹത്യയും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും നടത്തിയതായി തുർക്കി ഉദ്യോഗസ്ഥർ ആരോപിച്ചു.
ഗസ്സ മുനമ്പിൽ തുർക്കി നിർമ്മിച്ചതും മാർച്ചിൽ ഇസ്രായേൽ ബോംബിട്ട് തകർത്തതുമായ തുർക്കി-ഫലസ്തീൻ സൗഹൃദ ആശുപത്രിയെക്കുറിച്ചും പ്രസ്താവനയിൽ പരാമർശിക്കുന്നുണ്ട്.



