Thursday, October 8, 2026
Homeകേരളംലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത സംഭവം: നാളെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം...

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത സംഭവം: നാളെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കെപിസിസി

തിരുവനന്തപുരം: ആകാശവാണി ഭവന് മുന്നില്‍ പ്രതിഷേധിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കെപിസിസി. ഇന്ന് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി അറിയിച്ചു. സമാധാനത്തില്‍ ആകാശവാണി ഭവന് മുന്നില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ ബലപ്രയോഗത്തിലൂടെ വലിച്ചിഴച്ചാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

പ്രിയങ്കാ ഗാന്ധി എംപി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി, കൊടിക്കുന്നിൽ സുരേഷ്, പവൻ ഖേര എന്നിവരെ പൊലീസ് ബലം പ്രയോഗിച്ച് പൊലീസ് വാഹനത്തിലേക്ക് മാറ്റിയിരുന്നു. കെ സി വേണുഗോപാലിനെയും വലിച്ചിഴച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ആകാശവാണി ഭവന് മുന്നിലെ ആൽച്ചുവട്ടിലായിരുന്നു നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. നേതാക്കളോട് പ്രതിഷേധ സ്ഥലത്ത് നിന്നും ഒഴിയാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും തയ്യാറായിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷണറെ കണ്ടശേഷം മാത്രമെ മടങ്ങൂവെന്ന നിലപാടിലായിരുന്നു രാഹുൽ ഗാന്ധിയും എം പിമാരും സ്വീകരിച്ചത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ