Thursday, October 8, 2026
Homeകേരളംമോഹൻലാലിന്റെ 367-ാമത്തെ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്

മോഹൻലാലിന്റെ 367-ാമത്തെ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്

മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹനും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘ഓപ്പറേഷൻ ഗംഗ’ എന്നാണ് ചിത്രത്തിന്റെ പേര്. മോഹൻലാലിന്റെ 367-ാമത്തെ ചിത്രമാണ് ഇത്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന സിനിമയ്ക്ക് സെപ്റ്റംബർ അഞ്ചിന് തുടക്കമാവും. ഈ വർഷം ജനുവരിയിൽ പ്രഖ്യാപിച്ച ചിത്രമാണിത്. മെഗാ ബജറ്റിൽ വമ്പൻ കാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ അപ്ഡേറ്റുകൾക്കായി ആരാധകർ കാത്തിരിക്കുകയായിരുന്നു.

2022ലെ റഷ്യ–യുക്രെയ്ൻ യുദ്ധത്തിനിടെ യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ കേന്ദ്രസർക്കാർ നടത്തിയ ‘ഓപ്പറേഷൻ ഗംഗ’ ദൗത്യവുമായി ബന്ധപ്പെട്ട യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം എത്തുക.

പോളണ്ട്, ജോർജിയ, കസാക്കിസ്ഥാൻ, ഡൽഹി, ഡെറാഡൂൺ, കൊച്ചി എന്നിവിടങ്ങളിലായി 180 ദിവസത്തെ ചിത്രീകരണമാണ് ചിത്രത്തിനായി പ്ലാൻ ചെയ്തിരിക്കുന്നത്. മോഹൻലാൽ ഉടൻ ഷൂട്ടിങിൽ ജോയിൻ ചെയ്യും.

മോഹൻലാലിനൊപ്പം ബോളിവുഡ് താരം അർജുൻ റാംപാൽ, ആദിൽ ഹുസൈൻ, ഭാഗ്യശ്രീ ബോഴ്സെ, പാർത്ഥിപൻ തുടങ്ങിയ പ്രമുഖ താരങ്ങളും ‘ഓപ്പറേഷൻ ഗംഗ’യുടെ ഭാ​ഗമാകും. പൃഥ്വിരാജ് നായകനായ ‘ഖലീഫ’യാണ് മോഹൻലാലിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ