Sunday, May 19, 2024
Homeകഥ/കവിതവിഷുക്കാലം (കവിത) ✍ പ്രഭാ ദിനേഷ്.

വിഷുക്കാലം (കവിത) ✍ പ്രഭാ ദിനേഷ്.

രചന: പ്രഭാ ദിനേഷ്.

മേടപ്പുലരി തൻ മുറ്റത്ത് വന്നെത്തി
പാടിയുണർത്തുന്നു വിഷുപ്പക്ഷികൾ!
കർണ്ണികാരത്തിൻ്റെ
സുവർണ്ണശോഭയിൽ,
വന്നണയുന്നു വീണ്ടുമൊരു
വിഷുക്കാലം!

വയൽ വരമ്പത്തെ പച്ചപുതപ്പിൽ
വിളഞ്ഞു കിടക്കുന്നു,മഞ്ഞ നിറത്തിൽ
മുങ്ങിയ കണിവെള്ളരിക്കൂട്ടങ്ങൾ!
ദൂരെയതാ കോവിലിൽ കോലക്കുഴൽ
വിളിയ്ക്കൊപ്പം
കാർമുകിൽ വർണ്ണൻ്റെ
കാൽചിലമ്പൊലി നാദം!

വരവായിതാ വിഷുക്കാലം,
മലയാളനാടിൻ്റെ വിളവെടുപ്പുത്സവ
കാലം!
മാലോകരുടെയുള്ളിൽ
ആമോദത്തിൻ്റെ
പൂത്തിരികൾ കത്തിയ്ക്കുന്ന പൊൻ
വിഷുക്കാലം!

രചന: പ്രഭാ ദിനേഷ്.✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments