Wednesday, May 20, 2026
Homeകായികംസിറ്റിയുടെ കിരീട മോഹം ബോണ്‍മൗത്ത് തകര്‍ത്തപ്പോള്‍ 22 വര്‍ഷത്തിന് ശേഷം ആഴ്‌സണല്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാർ.

സിറ്റിയുടെ കിരീട മോഹം ബോണ്‍മൗത്ത് തകര്‍ത്തപ്പോള്‍ 22 വര്‍ഷത്തിന് ശേഷം ആഴ്‌സണല്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാർ.

സിറ്റിയുടെ കിരീട മോഹം ബോണ്‍മൗത്ത് തകര്‍ത്തപ്പോള്‍ 22 വര്‍ഷത്തിന് ശേഷം ആഴ്‌സണല്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാർ.
ബോണ്‍മൗത്തുമായുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഞെട്ടിക്കുന്ന സമനില അവരുടെ കിരീടമോഹങ്ങള്‍ തച്ചുതകര്‍ത്തപ്പോള്‍ 22 വര്‍ഷത്തെ കാത്തിരിപ്പിനൊടുവുല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടത്തില്‍ മുത്തമിട്ട് ആഴ്സണല്‍.

നിര്‍ണായക മത്സരമായിരുന്നിട്ടും മാഞ്ചസ്റ്റര്‍ സിറ്റിക്ക് ബോണ്‍മൗത്തിനോട് വിജയിക്കാനാകാതെ വന്നതോടെ സിറ്റിയുടെ കിരീടസാധ്യത ഇല്ലാതെയാവുകയായിരുന്നു. ഒരുമത്സരം ബാക്കിനില്‍ക്കെയാണ് ആഴ്സണല്‍ ചാമ്പ്യന്മാരായത്. ചൊവ്വാഴ്ച നടന്ന സിറ്റി-ബോണ്‍മൗത്ത് മത്സരത്തില്‍ സിറ്റിയുടെ പതനത്തോടെ ആഴ്സണല്‍ നാല് പോയിന്റ് മുന്നിലെത്തി. 82 പോയിന്റോടെ ഗണ്ണേഴ്സ് ഒന്നാമതും 78 പോയിന്റോടെ സിറ്റി രണ്ടാമതുമാണ്. മാത്രമല്ല സിറ്റിക്കും ഒരു മത്സരം ബാക്കിയുണ്ടെങ്കിലും സിറ്റി വിജയിച്ചാലും ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ കഴിയില്ല.

കിരീട മോഹവുമായി ജയിക്കാന്‍ മാത്രം ലക്ഷ്യമിട്ട് ഇറങ്ങിയ സിറ്റിക്ക് ബോണ്‍മൗത്തിനെതിരെ സമനില ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞത് തന്നെ കളി അവസാനിക്കാന്‍ നിമിങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇഞ്ചുറി ടൈം ആയ 95-ാം മിനിറ്റിലായിരുന്നു. ഫ്രഞ്ച് താരം ജൂനിയര്‍ ക്രൂപ്പിയുടെ 39-ാം മിനിറ്റിലെ ഗോളില്‍ ബോണ്‍മൗത്താണ് ആദ്യം മുന്നിലെത്തിയത്. പിന്നീടാണ് ഏറെ നേരത്തിന് ശേഷം എര്‍ലിങ് ഹാളണ്ട് സമനില ഗോള്‍ നേടിയത്. ഇതോടെ കഴിഞ്ഞ മൂന്ന് സീസണുകളില്‍ റണ്ണേഴ്സ് അപ്പായി ഒതുങ്ങേണ്ടിവന്ന ആഴ്സണലിന് കിരീടം ഉറപ്പിക്കാനായി. 2023-ലും 2024-ലും മാഞ്ചെസ്റ്റര്‍ സിറ്റിയോടും കഴിഞ്ഞവര്‍ഷം ലിവര്‍പൂളിനോടും നേരിയ വ്യത്യാസത്തിലായിരുന്നു ഗണ്ണേഴ്‌സിന് കിരീടം നഷ്ടമായിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com