Wednesday, January 14, 2026
Homeകായികംപാരിസ് ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിൽ ബാഡ്മിന്റൺ താരം പി വി സിന്ധുവും ടേബിൾ ടെന്നീസ് താരം...

പാരിസ് ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിൽ ബാഡ്മിന്റൺ താരം പി വി സിന്ധുവും ടേബിൾ ടെന്നീസ് താരം അജന്ത ശരത് കമലും ഇന്ത്യൻ പതാകയേന്തും

പാരിസ് ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിൽ ബാഡ്മിന്റൺ താരം പി വി സിന്ധുവും ടേബിൾ ടെന്നീസ് താരം അജന്ത ശരത് കമലും ഇന്ത്യൻ പതാകയേന്തും. ഷൂട്ടർ ഗഗൻ നാരംഗായിരിക്കും ഇന്ത്യൻ സംഘത്തെ നയിക്കുക. ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ അധ്യക്ഷ പി ടി ഉഷയാണ് വാർത്താക്കുറിപ്പിലൂടെ പ്രഖ്യാപനം നടത്തിയത്.

റിയോ ഒളിംപിക്സിൽ വെള്ളിയും ടോക്കിയോയിൽ വെങ്കലവും നേടിയ സിന്ധു രണ്ട് മെഡൽ നേടുന്ന ആദ്യ വനിതാ താരമാണ്. ബോക്സിങ് താരം മേരി കോമിന്റെ പിന്മാറ്റത്തെ തുടർന്നാണ് ഗഗൻ നാരംഗിനെ ഇന്ത്യൻ സംഘത്തിന്റെ തലവനാക്കിയത്. ലണ്ടൻ ഒളിംപിക്സിൽ 10 മീറ്റർ എയർ റൈഫിളിൽ വെങ്കലമെഡൽ നേടിയ താരമാണ് ഗഗൻ നാരംഗ്. ഈ മാസം 26 മുതൽ ഓഗസ്റ്റ് 11 വരെയാണ് പാരിസ് ഒളിംപിക്സ് നടക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com