Monday, September 21, 2026
Homeഅമേരിക്കഡട്രോയിറ്റ് മാർത്തോമ്മാ ഇടവകയിൽ സീനിയർ സിറ്റിസൺസ് ഡേ ആചരിച്ചു

ഡട്രോയിറ്റ് മാർത്തോമ്മാ ഇടവകയിൽ സീനിയർ സിറ്റിസൺസ് ഡേ ആചരിച്ചു

സി വി സാമുവേൽ

സി വി സാമുവേൽ

ഡട്രോയിറ്റ്: സെപ്റ്റംബർ 20 ഞായറാഴ്ച, ഡട്രോയിറ്റ് മാർത്തോമ്മാ ഇടവകയിൽ സീനിയർ സിറ്റിസൺസ് ഡേ വിപുലമായ പരിപാടികളോടെ ആചരിച്ചു. ആരാധനാ ശുശ്രൂഷയ്ക്ക് ശേഷം പള്ളി അങ്കണത്തിൽ വെച്ച നടന്ന ചടങ്ങിൽ 70 വയസ്സിന് മുകളിലുള്ള 37 മുതിർന്ന അംഗങ്ങളെ ആദരിച്ചു.

ഇടവക വികാരി റവ. ജോബിൻ ജോസിന്റെ ആമുഖ പ്രാർത്ഥനയോടെയും ആമുഖത്തോടെയും ചടങ്ങുകൾ ആരംഭിച്ചു. ഇടവക സെക്രട്ടറി വിനോദ് തോമസ് ഏവരെയും സ്വാഗതം ചെയ്യുകയും ആദരിക്കപ്പെടുന്നവരുടെ പേരുകൾ വായിക്കുകയും ചെയ്തു. ഡട്രോയിറ്റ് മാർത്തോമ്മാ ഇടവകയുടെ വളർച്ചയ്ക്ക് നൽകിയ വിലയേറിയ സംഭാവനകളെ ഇടവക ഇവർക്ക് നന്ദി അറിയിച്ചു.

വികാരിയും, ട്രസ്റ്റികളായ തോമസ് ഏബ്രഹാം, ബോബൻ ജോർജ് എന്നിവരും ചേർന്ന് 37 ഇടവകാംഗങ്ങൾക്ക് പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. റവ. പി. ചാക്കോയുടെ പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടി അനുമോദന യോഗം സമാപിച്ചു. ചടങ്ങിന് ശേഷം പങ്കെടുത്ത എല്ലാവർക്കും സ്നേഹവിരുന്നും ഒരുക്കിയിരുന്നു.

വാർത്ത : സി വി സാമുവേൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ