Monday, September 21, 2026
Homeഅമേരിക്കമാർത്തോമാ സഭ നോർത്ത് അമേരിക്കൻ ഭദ്രാസന മുൻ ട്രഷറർ ചാക്കോ മാത്യു അന്തരിച്ചു: പൊതുദർശനം ബുധനാഴ്ച...

മാർത്തോമാ സഭ നോർത്ത് അമേരിക്കൻ ഭദ്രാസന മുൻ ട്രഷറർ ചാക്കോ മാത്യു അന്തരിച്ചു: പൊതുദർശനം ബുധനാഴ്ച ഹൂസ്റ്റണിൽ , സംസ്കാരം ശനിയാഴ്ച ന്യൂയോർക്കിൽ

ജീമോൻ റാന്നി

ജീമോൻ റാന്നി

ഹൂസ്റ്റൺ: ചുങ്കത്തറ ചാരുവില പുത്തൻവീട്ടിൽ സി.സി.മാത്യുവിന്റെയും അച്ചാമ്മ മാത്യുവിന്റെയും മകൻ ചാക്കോ മാത്യു (സണ്ണി – 57) ഹൂസ്റ്റണിൽ അന്തരിച്ചു. സെപ്റ്റംബർ 18 നായിരുന്നു അന്ത്യം.

ഭാര്യ- സൂസൻ മാത്യു തിരുവല്ല തോപ്പിൽ കളത്തിൽ ചാക്കോ മാത്യുവിന്റേയും സൂസമ്മ മാത്യുവിന്റെയും മകളാണ്.

മക്കൾ: സുനു, സാം

സഹോദരങ്ങൾ – ഡോ.ശോശാമ്മ ആഷ്ലി (ലിസ് – ഹൂസ്റ്റൺ ) ഡോ.ജോസഫ് മാത്യു (സജി – ഡാളസ് ) ചാരുവിള മാത്യു (ഷിബു – ഹൂസ്റ്റൺ )

30 വർഷത്തോളം ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡിൽ താമസിച്ചു പ്രവർത്തിക്കുകയും, ന്യൂയോർക്ക്  സിറ്റി ഹൗസിങ് പ്രെസെർവഷൻ ആൻഡ് ഡെവ ലപ്മെന്റ് ഡിപ്പാർട്മെന്റിൽ സീനിയർ പ്രൊക്യൂർമെൻറ് ഡയറക്ടറായി 1996 മുതൽ 2018 വരെ പ്രവർത്തിച്ച പരേതൻ കുറെ വര്ഷങ്ങളായി കുടുംബ സമേതം ഹൂസ്റ്റണിൽ താമസമാരംഭിച്ച്‌ സാമൂഹ്യ പ്രവർത്തങ്ങളിൽ ഏർപ്പെട്ടുവരുകയായിരുന്നു. .

തുടർച്ചയായി 2 ടെമുകളിലായി 6 വര്ഷം (2008-2014) മാർത്തോമാ സഭയുടെ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ ട്രഷറായും ഒരു പതിറ്റാണ്ടോളം ന്യൂയോർക് ലോങ്ങ് ഐലൻഡ് മാർത്തോമാ ഇടവകയുടെ ചുമതലക്കാരനായും സ്തൃത്യർഹ സേവനം ചെയ്ത ചാക്കോ മാത്യു നേതൃത്വത്തോട് ചേർന്ന് നിന്ന് കൊണ്ട് നിരവധി കർമ്മ പദ്ധതികൾക്കു തുടക്കം കുറിക്കുകയും നടപ്പിലാക്കുകയും ചെയ്തു.

ന്യൂയോർക് ഇൻസ്റിറ്റ്യൂട് ഓഫ് ടെക്നോളജിയിൽ നിന്ന് എംടെക് ബിരുദവും സ്റ്റാന്ഫോര്ഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഹൗസിങ് കൗണ്സിലിംഗിലും അഡിക്ഷൻ കൗണ്സിലിംഗിലും ഡിപ്ലോമായും കരസ്ഥമാക്കിയിട്ടുണ്ട്.

പൊതു ദർശനവും ഒന്നാം ഭാഗ സംസ്കാര ശുശ്രൂഷയും (ഹൂസ്റ്റൺ) : സെപ്റ്റംബർ 23 ബുധനാഴ്ച വൈകുന്നേരം 5:30 മുതൽ രാത്രി 8 വരെ ഹൂസ്റ്റണിലെ ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ (12803 Sugar Ridge Blvd., Stafford, TX 77477)

പൊതു ദർശനവും തുടർ ഭാഗ സംസ്കാര ശുശ്രൂഷകളും (ന്യൂയോർക് ) : സെപ്റ്റംബർ 26 ശനിയാഴ്ച രാവിലെ 8:30ന് ന്യൂയോർക്കിലെ ലോംഗ് ഐലൻഡ് മാർത്തോമാ ദേവാലയത്തിൽ (2350 Merrick Avenue, Merrick, NY 11566) നടക്കും.

ശുശ്രൂഷകളുടെ തത്സമയ ലൈവ്സ്ട്രീം ലിങ്കുകൾ :

ബുധനാഴ്ച
https://www.youtube.com/live/bQ4XGPmQlJg

ശനിയാഴ്ച
https://www.youtube.com/live/NxBuI3qahK8

കൂടുതൽ വിവരങ്ങൾക്ക്

ജോസഫ് മാത്യു (സജി) – 410 814 9349
ജോസഫ് കെ ജോസഫ് – 832 731 5162

വാർത്ത: ജീമോൻ റാന്നി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ