Saturday, December 7, 2024
Homeസ്പെഷ്യൽറോബിൻ പള്ളുരുത്തി അവതരിപ്പിക്കുന്ന "ലേഖയും മാഷും" (ഭാഗം - 65)

റോബിൻ പള്ളുരുത്തി അവതരിപ്പിക്കുന്ന “ലേഖയും മാഷും” (ഭാഗം – 65)

റോബിൻ പള്ളുരുത്തി

“എന്താ മാഷേ, വീട് പുതുക്കിപ്പണിയാനുള്ള പരിപാടിയാണോ ?”

“ഏയ് , അങ്ങനെ കാശ് ചെലവാകുന്ന ഒരു പരിപാടിക്കും തൽക്കാലം ഞാനില്ല ലേഖേ.”

“പിന്നെന്താ മാഷേ വീട്ടിൽ പണിക്കാരോക്കെ വന്നിരിക്കുന്നത്. ”

” ഓ അത് , മകൻ്റെ നിർബന്ധം കാരണമാണ്. ”

” അതെന്താ മാഷേ?”

” വീടിൻ്റെ നാല് ഭാഗത്തും ക്യാമറ പിടിപ്പിക്കാൻ വന്ന പണിക്കാരെയാവും താൻ കണ്ടത്. മകൻ്റെ നിർബന്ധവും അതു തന്നെയാണ്. ”

” അതിനെന്താ മാഷേ അതൊരു നല്ലകാര്യമല്ലെ ? ഒന്നുമല്ലെങ്കിലും വീട്ടിൽ അപരിചിതർ ആരെങ്കിലും വന്നാൽ അറിയാൻ കഴിയുമല്ലോ ?”

“കാര്യമൊക്കെ ശരിയാണ്. കാലത്തിനൊത്ത് നമ്മളും മാറണം. പക്ഷെ, കുറച്ച് നാൾ മുൻപുവരെ നമ്മുടെ നാട്ടിൽ അയൽക്കാർ തമ്മിലുള്ള സുഹൃദങ്ങൾ ദൃഢമായിരുന്നു എന്നാലിന്ന് പരസ്പരം വിശ്വാസമില്ലാതായിരിക്കുന്നു. അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ കാണുന്ന നിരീക്ഷണ കണ്ണുകൾ. ”

“അതെല്ലാം മാഷിൻ്റെ ഓരോ തോന്നലാണ്. ക്യാമറ വെയ്ക്കുന്നതുകൊണ്ട് ആർക്കും ഉപദ്രവമൊന്നുമില്ലല്ലോ ? മാത്രവുമല്ല വിദേശത്തുള്ള മക്കൾക്ക് നാട്ടിലും വീട്ടിലുമുള്ള ദൃശ്യങ്ങൾ കാണുവാനും, വീട്ടുകാരോട് സംസാരിക്കുവാനും കഴിയുന്നതരത്തിലുള്ള ക്യാമറകൾവരെ വിപണിയിലിന്ന് സുലഭമാണ്. ചിലപ്പോൾ അത്തരത്തിൽ ഒന്നാവും മാഷിൻ്റെ വീട്ടിലും പിടിപ്പിക്കുന്നത്. അതാവുമ്പോൾ മക്കൾക്കെപ്പോൾ വേണമെങ്കിലും മാഷിനെ കാണാനും സംസാരിക്കാനും കഴിയുമല്ലോ.”

“ങ്ങ്ഹാ , ചുരുക്കിപ്പറഞ്ഞാൽ അവർക്ക് നാട്ടിൽ വരാതെ തന്നെ നാട്ടുകാര്യവും വീട്ടുകാര്യവും അറിയുവാനുള്ള സാഹചര്യമാണ് നിലവിൽ സംജാതമായിരിക്കുന്നത്. ഇനിയിപ്പോൾ നാട്ടിലുള്ള അച്ഛനമ്മമാരെ നേരിൽ വന്ന് കാണണ്ടല്ലോ മാത്രവുമല്ല വിമാനക്കൂലിയും ലാഭം.,”

“അവർക്കൊക്കെ തിരക്കാവും മാഷേ, ലീവ് കിട്ടാൻ പ്രയാസമായിരിക്കും ”

” തിരക്കുകൾ മനുഷ്യൻ്റെ കൂട്ടുകാരനാണ് തിരക്കുകൾ ഒഴിയുന്നിടത്ത് മറ്റൊരു കൂട്ടുകാരൻ മനുഷ്യന്റെ അടുത്തെത്തും, അവൻ്റെ പേരാണ് മരണം. അപ്പോചിലപ്പോൾ യാത്ര പറയാൻ പോലും നേരമുണ്ടായെന്ന് വരില്ല. എന്നതാവും യാഥാർത്ഥ്യം. ”

റോബിൻ പള്ളുരുത്തി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments