Tuesday, April 22, 2025
Homeമതംസുവിശേഷ വചസ്സുകൾ (70) ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

സുവിശേഷ വചസ്സുകൾ (70) ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

ദൈവരാജ്യത്തിനായി പ്രവർത്തിക്കുന്നവർ ആകാം.
(മത്താ.25: 1-13)

“സ്വർഗ്ഗരാജ്യം മണവാളനെ എതിരേല്പാൻ വിളക്കു എടുത്തു കൊണ്ടു പുറപ്പെട്ട പത്തു കന്യകമാരോടു സദൃശ്യം ആകും” (വാ.1).

യേശുവിന്റെ ഉപദേശത്തിന്റെ കാതൽ ‘ദൈവരാജ്യം’ (സ്വർഗ്ഗ രാജ്യം) ആയിരുന്നു.
വിശുദ്ധ വേദപുസ്തകത്തിന്റെ കേന്ദ്ര ആശയവും അതു തന്നെ. യേശുവിന്റെ മുന്നോടിയായി വന്ന സ്നാപക യോഹന്നാൽ ഉദ്ഘോഷിച്ചതും, യേശു കർത്താവു തന്റെ പരസ്യ ശുശ്രൂഷ ആരംഭിച്ചതും ദൈവരാജ്യത്തെക്കുറിച്ചു പറഞ്ഞു കൊണ്ടായിരുന്നു. ലോകത്തിൽ ഏറ്റവും അധികം ആവർത്തിക്കപ്പെടുന്ന കർത്തൃ പ്രാർത്ഥനയുടെ കേന്ദ്ര ആശയവും ‘ദൈവരാജ്യം’തന്നെ. “നിന്റെ രാജ്യം (ദൈവരാജ്യം) വരണമെ, നിന്റെ ഹിതം സ്വർഗ്ഗത്തിലെപോലെ ഭൂമിയിലും നിറവേറ്റപ്പെടണമെ” എന്നു പ്രാർത്ഥിക്കുവാനും, അതിനായി പ്രയത്നിക്കുവാനുമാണ് യേശു തമ്പുരാൻ നമ്മോടു ആവശ്യപ്പെട്ടിരിക്കുന്നത്. “മുമ്പെഅവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ”(മത്താ. 6:33) എന്നാണ് കർത്താവു നമുക്കു നൽകിയിരിക്കുന്ന നിയോഗം.

കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും, ദൈവരാജ്യത്തെപ്പറ്റി വേണ്ട വിധം ബോധവാന്മാരോ ബോധ മതികളോ ആണോ ക്രിസ്തു വിശ്വാസികൾ? ദൈവരാജ്യം എന്ന പദത്തിൽ അന്തർലീനമായിരിക്കുന്ന എല്ലാ ആശയങ്ങളും പൂർണ്ണമായി ഗ്രഹിക്കുക പ്രയാസമായിരിക്കും. പഴയ നിയമത്തിൽ, ‘ദൈവരാജ്യം’ എന്ന പ്രയോഗം അതേപടി കാണുന്നില്ലെങ്കിലും, ദൈവത്തെ രാജാവായും യഹൂദ ജനതയെ ദൈവജനമായും പലയിടത്തും ചിത്രീകരിച്ചിട്ടുണ്ട്. ദൈവത്തിന്റെ രാജകീയ ഭരണത്തെക്കുറിച്ചുള്ള സൂചനകളും പഴയ നിയമത്തിൽ ഉടനീളം കാണാം? എബ്രായ മത പാരമ്പര്യത്തിൽ, ദൈവം രാജാവ് എന്ന ആശയവും സുപരിചിതം ആയിരന്നു.

ചെങ്കടൽ കടന്ന ശേഷം മോശെയും യിസ്രായേൽ മക്കളും ചേർന്നു പാടിയ പാട്ട് അവസാനിക്കുന്നതു “യഹോവ എന്നേക്കും വാഴും” (പുറ. 15:18) എന്നു പ്രഖ്യാപിച്ചു കൊണ്ടാണ്. “അവന്റെ (ദൈവത്തിന്റെ) രാജത്വം സകലത്തെയും ഭരിക്കുന്നു”(സങ്കി. 103: 19) എന്നു സങ്കീർത്തനക്കാരൻ പാടുന്നു. “യഹോവ സർവ്വ ഭൂമിയുടെയും രാജാവാണ് ” (സങ്കീ. 47:7) എന്നാണു യിസ്രായേൽ ജനം സാക്ഷ്യ
പ്പെടുത്തുന്നത്.

സ്നേഹവാനായ ദൈവം അയോഗ്യരായ നമുക്കു യേശു ക്രിസ്തുവിൽ കൂടെ ദൈവരാജ്യത്തെ കുറിച്ചുള്ള ദർശനം നൽകി, നമ്മെ അതിന്റെ ആവകാശികൾ ആക്കി. തന്നോടു ചേർന്നു നിന്നു കെണ്ട് ദൈവരാജ്യത്തിനായി ജീവിക്കുവാനും
പ്രവർത്തിക്കാനുമാണ് ദൈവം നമ്മെ വിളിച്ചാക്കിയിരിക്കുന്നത്? അതിനായി വ്യവസ്ഥ കൂടാതെ നമ്മെ അവന്റെ മുമ്പിൽ സമർപ്പിക്കാം? ദൈവരാജ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകാം? ദൈവം സഹായിക്കട്ടെ?

ചിന്തയ്ക്ക്: ദൈവരാജ്യ പ്രവർത്തനങ്ങളിൽ പങ്കുചേരാതെ ഒരാൾക്കു ക്രിസ്തു ശിഷ്യത്വം നിലനിർത്താൻ ആവില്ല!

പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ