ചക്രവർത്തി നെപ്പോളിയൻ ബോണപാർട്ടെയുടെ 217 വർഷം പഴക്കമുള്ള രഹസ്യ കത്ത് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ചരിത്രത്തിലാദ്യമായി ഫ്രഞ്ച് പരീക്ഷണം വായിച്ചു. 1809-ൽ നെപ്പോളിയൻ്റെ വളർത്തുപുത്രനും ഇറ്റലിയിലെ വൈസ്രോയിയുമായിരുന്ന യൂജിൻ, ജനറൽ ഓഗസ്റ്റ് ഡി മർമോണ്ടിന് അയച്ചതായിരുന്നു ഈ കത്ത്. കത്തിൻ്റെ ആദ്യ വരി ഫ്രഞ്ച് ഭാഷയിലാണ് എഴുതിയിരിക്കുന്നത്. എന്നാൽ തുടർന്നുള്ള 24 വരികൾ രണ്ടക്ക സംഖ്യകളും പ്രത്യേക ചിഹ്നങ്ങളും അടങ്ങിയതായിരുന്നു. അതിനാല് ഇത്രയും കാലം ഇതിലെ ഉള്ളടക്കം എന്താണെന്ന് ചരിത്രകാരന്മാർക്ക് സാധിച്ചിരുന്നില്ല.
സെൻറിനൽവൺ എന്ന സൈബർ സുരക്ഷാ കമ്പനിയിലെ എഐ എഞ്ചിനീയറായ കാർട്ടർ ചർച്ചാണ് ഓപ്പൺഎഐയുടെ ജിപിടി-6 ആസ്ട്ര സിസ്റ്റം ഉപയോഗിച്ച് ഈ രഹസ്യസന്ദേശം വേർതിരിച്ചെടുത്തത്. ഏകദേശം 6 മണിക്കൂർ സമയമെടുത്താണ് എഐ ഈ സന്ദേശം പൂർണ്ണമായി വായിച്ചെടുത്തത്. 1809-ൽ ഫ്രാൻസും ഹാബ്‌സ്ബർഗ് സാമ്രാജ്യവും തമ്മിലുള്ള യുദ്ധത്തിന് തൊട്ടുമുമ്പുള്ള ഫ്രഞ്ച്, ഓസ്ട്രിയൻ സൈന്യങ്ങളുടെ നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് ഈ കത്തിൽ അടങ്ങിയിരുന്നത്.
കത്തിലെ 1,300-ഓളം വരുന്ന കൈകൊണ്ട് വരച്ച ചിഹ്നങ്ങൾ തിരിച്ചറിയാനും എഐക്ക് സാധിച്ചു. കൂടാതെ, 1865-ൽ പുറത്തിറങ്ങിയ നെപ്പോളിയൻ്റെ ഓർമ്മക്കുറിപ്പിൽ ഒരു പ്രധാന വാചകം പൂർത്തിയാക്കാനും ഈ കണ്ടെത്തലിലൂടെ കഴിഞ്ഞു.



