Friday, October 23, 2026
Homeകേരളംസിനഗോഗിന് മുന്നില്‍ തീയിട്ട കേസില്‍ പ്രതി എബിന്‍ പോളിനെതിരെ യുഎപിഎ ചുമത്തി

സിനഗോഗിന് മുന്നില്‍ തീയിട്ട കേസില്‍ പ്രതി എബിന്‍ പോളിനെതിരെ യുഎപിഎ ചുമത്തി

കൊച്ചി: സിനഗോഗിന് മുന്നില്‍ തീയിട്ട കേസില്‍ പ്രതി എബിന്‍ പോളിനെതിരെ യുഎപിഎ ചുമത്തി. കേസ് അന്വേഷണം വൈകാതെ എന്‍ഐഎ ഏറ്റെടുക്കും. നിലവില്‍ നാല് കേസുകളിലാണ് എബിന്‍ പോളിനെതിരെ പൊലീസ് അന്വേഷണം നടക്കുന്നത്. മൂന്നിടങ്ങളില്‍ ഇയാള്‍ ആക്രമണം നടത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്.

കൊച്ചി മാര്‍ക്കറ്റിനെ സിനഗോഗിന് മുന്നില്‍ തീയിട്ട സംഭവത്തിലായിരുന്നു എബിന്‍ പോളിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്നാണ് മൂവാറ്റുപുഴയില്‍ ഉള്‍പ്പെടെ ഇയാള്‍ നടത്തിയ ആക്രമണം സംബന്ധിച്ച വിവരം പൊലീസിന് ലഭിച്ചത്. ഈ സംഭവത്തില്‍ ഉള്‍പ്പെടെയാണ് നാല് കേസുകള്‍ പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെ എന്‍ഐഎ സംഘം എബിന്‍ പോളിനെ ചോദ്യം ചെയ്തിരുന്നു. തീവ്രവാദ ബന്ധം സംബന്ധിച്ച് സൂചന ലഭിച്ച ഘട്ടത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

പ്രതി എബിന്‍ പോള്‍ സിനഗോഗ് ഉള്‍പ്പെടെ മൂന്ന് ഇടങ്ങളില്‍ ആക്രമണം നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. എബിന്‍ പോള്‍ ആദ്യം ആക്രമണത്തിന് ശ്രമിച്ചത് മൂവാറ്റുപുഴ മേക്കപ്പാടത്തുള്ള കെട്ടിടത്തിലാണെന്ന് പൊലീസ് കണ്ടെത്തി. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. ആളൊഴിഞ്ഞ കെട്ടിടത്തിന്റെ വാതിലിന് തീയിടുകയായിരുന്നു. ‘ബോസ്’ എന്ന ആളുടെ നിര്‍ദേശപ്രകാരമാണ് തീയിട്ടതെന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. പ്രതിയെ ഈ കെട്ടിടത്തിലെത്തിച്ചും തെളിവെടുത്തു. പരിശീലനത്തിന്റെ ഭാഗമായാണോ ഇതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

മൂവാറ്റുപുഴയിലെ യൂസ്ഡ് കാര്‍ ഷോറൂം തീയിട്ടതില്‍ പ്രതിക്ക് പണം ലഭിച്ചതായാണ് പൊലീസ് കണ്ടെത്തിയത്. കോലഞ്ചേരി സ്വദേശിയായ പ്രതിക്ക് കാര്‍ ഷോറൂം തീയിട്ടതിന് അഡ്വാന്‍സായി അയ്യായിരം രൂപയോളം ക്രിപ്‌റ്റോയായാണ് ലഭിച്ചത്. ടെലഗ്രാം ഐഡി വഴിയായിരുന്നു ചാറ്റുകള്‍. സിനഗോഗ് ആക്രമണത്തിനും ഇയാള്‍ക്ക് പണം ലഭിച്ചിരുന്നു.

തനിക്ക് നിര്‍ദേശങ്ങള്‍ നല്‍കിയത് ഉത്തരേന്ത്യന്‍ സ്വദേശിയായ വിക്രമാണെന്നാണ് പ്രതി പൊലീസിനോട് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്. എന്നാല്‍ വിക്രം തന്നെയാണോ സംഭവത്തിന് പിന്നിലുള്ള ‘ബോസ്’ എന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. എബിന്‍ അംഗമായിട്ടുള്ള ലോറന്‍സ് ബിഷ്ണോയിയുടെ പേരിലുള്ള ടെലഗ്രാം ഗ്രൂപ്പില്‍ വിക്രം എന്നയാളും അംഗമാണെന്നും വിവരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധനാഫലം ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ