Saturday, October 3, 2026
Homeകേരളംഓട്ടോറിക്ഷയിൽ മറന്നു വെച്ച സ്വർണം ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഓട്ടോ ഡ്രൈവർ

ഓട്ടോറിക്ഷയിൽ മറന്നു വെച്ച സ്വർണം ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഓട്ടോ ഡ്രൈവർ

യാത്രയ്ക്കിടെ ഓട്ടോറിക്ഷയിൽ മറന്നു വെച്ച സ്വർണം ഉടമയ്ക്ക് തിരികെ നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. ആലുവ സ്റ്റേഷനിലെ ഓട്ടോ ഡ്രൈവർ ആയ മാത്തുകുട്ടിയാണ് യാത്രക്കാരെ അന്വേഷിച്ച് സ്വർണ്ണം കൈമാറിയത്. കോതമംഗലം സ്വദേശിനിയായ അൻസുവും അമ്മയും കേടുവന്ന സ്വർണാഭരണം മാറ്റിയെടുക്കാനാണ് കഴിഞ്ഞ ദിവസം ആലുവയിലെ ജ്വല്ലറിയിൽ എത്തിയത്.

പിന്നീട് ഓട്ടോറിക്ഷയിൽ കയറിയ ഇരുവരും ഭക്ഷണം കഴിക്കാനായി ഹോട്ടലിൽ ഇറങ്ങി. കുറച്ചു സമയം കഴിഞ്ഞപ്പോഴാണ് സ്വർണം നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. പോലീസ് ഇവരെയും കൂട്ടി ഹോട്ടലിലെത്തി വിവരങ്ങൾ അന്വേഷിക്കുന്നതിനിടെ സ്വർണത്തിൻ്റെ ഉടമയെ തേടി മാത്തുകുട്ടിയും അവിടെയെത്തി.

മാത്തുകുട്ടിയുടെ പ്രവൃത്തി മാതൃകാപരമാണെന്നും അദ്ദേഹത്തെ അഭിനന്ദിക്കുന്നു എന്നും സബ് ഇൻസ്പെക്ടർ രഞ്ജിത്ത് പറഞ്ഞു. ഓട്ടോയുടെ സീറ്റിനടിയിൽ നിന്നും ലഭിച്ച മൂന്ന് ഗ്രാം സ്വർണച്ചെയിൻ പോലീസിൻ്റെ സാന്നിധ്യത്തിൽ മാത്തുകുട്ടി ഉടമയായ അൻസുവിന് കൈമാറി.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ