*കാലിനു ദീപം പാതയ്ക്കു പ്രകാശം*
————————————————————
നമ്മെത്തന്നെ അറിയുക!
(സങ്കീ. 8:1-9)
“നീ അവനെ (മനുഷ്യനെ) ദൈവത്തെക്കാൾ അല്‌പം
മാത്രം താഴ്ത്തി, തേജസ്സും
ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു”
(വാ. 5).
“നിങ്ങൾ എങ്ങനെ നിങ്ങൾ ആയി എന്ന് നിങ്ങൾക്ക് അറിയാമോ?” ” ഞാൻ എങ്ങനെ ഞാൻ ആയി എന്ന് എനിക്ക് അറിയാമോ?”: വളരെ ശ്രദ്ധേയമാണ് ഈ ചോദ്യങ്ങൾ! ഒരു പക്ഷെ, നാം ചിന്തികുന്നുണ്ടാകാം, വളരെ യാദൃശ്ചീകമായിട്ടാണ് നാം ജനിച്ചി
രിക്കുന്നത് എന്ന്. എന്നാൽ,അമ്മയുടെ ഗർഭത്തിൽ നാം ജനിക്കുന്നതിനു മുമ്പേ
ദൈവം നമ്മെ അറിഞ്ഞിരുന്നു എന്നാണ് ദൈവ വചനം നൽകുന്ന സൂചന! ഒരി
ക്കൽ ദാവീദ് ഇപ്രകാരം പാടി: “ഭയങ്കരവും അതിശയകരവുമായി എന്നെ സൃഷ്
ടിച്ചിരിക്കയാൽ ഞാൻ നിനക്ക് സ്തോത്രം ചെയ്യുന്നു. ഞാൻ രഹസ്യത്തിൽ സൃഷ്
ടിക്കപ്പെടുകയും, ഭൂമിയുടെ അധോഭാഗങ്ങളിൽ നിർമ്മിക്കപ്പെടുകയും ചെയ്തപ്പോൾ, എന്റെ അസ്ഥികൂടം നിനക്ക് മറവായിരുന്നില്ല”
(സങ്കീ.139:14,15).
മനുഷ്യരുടെ കണ്ണിനു 15000 ത്തിൽ അധികം നിറങ്ങളെ വേർതിരിച്ചു മനസ്സിലാക്കാ
നുള്ള കഴിവുണ്ട് എന്നാണു പറയപ്പെടുന്നത്. “മനുഷ്യതലച്ചോറിനു സമാനമായ ശക്തിയുള്ള ഒരു കമ്പ്യൂട്ടർ ഇതുവരെയും കണ്ടുപിടിക്കപ്പെട്ടിട്ടില്ല” എന്നാണ് ശാസ്തജ്ഞർ പറയുന്നത്! മൂന്നു ലക്ഷം കോടി ന്യൂറോണുകൾ നമ്മുടെ തലച്ചോറി
ൽ പ്രവർത്തിക്കുന്നു! ഈ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നത് നാമല്ല, ദൈവം ആണ്! ദൈവം തന്റെ സാദൃശ്യത്തിൽ മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നുവെന്ന് ബൈബിൾ പറയുന്നു! (ഉല്പ. 1:27).
നാം നമ്മിൽ ദൈവത്തിന്റെ രൂപം കാണുന്നു എങ്കിൽ, നാം ഒരിക്കലും നിരാശപ്പെ
ടുകയോ, പരാതിപ്പെടുകയോ ഇല്ല. ദൈവീക സ്വഭാവം നമ്മിലും നമ്മുടെ പ്രവർ
ത്തനങ്ങളിലും പ്രതിഫലിക്കുമ്പോൾ ആണ്, യാഥാർത്ഥത്തിൽ നാം ദൈവത്തിന്റെ സാദൃശ്യമായി രൂപാന്തരപ്പെടുന്നത്!
നാം, നമ്മുടെ ബലവും ബലഹീനതയും, കഴിവും കഴിവുകേടും, അറിയണം. ഒപ്പം, ദൈവം നമുക്കു നൽകിയിട്ടുള്ള സാദ്ധ്യതകളെയും മനസ്സിലാക്കണം. ധാർമ്മീക മൂല്യങ്ങൾ ജീവിതത്തിൽ പകർത്തണം. ശ്രേഷ്ഠ സ്വഭാവ ഗുണങ്ങളെ ജീവിത
ത്തിൽ അനുകരിക്കണം. ദൈവഹിതം എന്തെന്ന് കണ്ടെത്തി, അതു ജീവിത
ത്തിൽ പ്രാവർത്തികമാക്കണം. ലളിത ജീവിതവും ഉന്നത ചിന്തകളും ശീലമാ
ക്കണം. പരിശുദ്ധാത്മാവിനു വിധേയപ്പട്ടു ജീവിക്കണം. തീർച്ചയായും നമുക്ക്
ദൈവ സാദൃശ്യത്തിലേക്കു വളരുവാൻ സാധിക്കും. ദൈവം അതിന് നമ്മെ സഹായിക്കട്ടെ?
ചിന്തയ്ക്ക്: ദൈവ സൃഷ്ടിയുടെ മകുടമായ മനുഷ്യൻ സ്വയം കണ്ടെത്തിക്കഴിഞ്ഞാൽ, അവന്റെ/അവളുടെ പ്രശ്നങ്ങൾ എല്ലാം പരിഹൃതമാകും.



