Saturday, September 26, 2026
Homeഅമേരിക്കസുവിശേഷവചനങ്ങൾ (172) പ്രൊഫസർ എ.വി.ഇട്ടി, മാവേലിക്കര.

സുവിശേഷവചനങ്ങൾ (172) പ്രൊഫസർ എ.വി.ഇട്ടി, മാവേലിക്കര.

കാലിനു ദീപം പാതയ്ക്കു പ്രകാശം

ദൈവം നൽകുന്ന സ്വാതന്ത്ര്യം! (റോമ.8:1-9)

“ജീവന്റെ ആത്മാവിന്റെ പ്രമാണം എനിക്ക് പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽ നിന്ന് ക്രിസ്തു യേശുവിൽ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു” (വാ. 2).

അമേരിക്കൻ പ്രസിഡണ്ടായിരുന്ന ഫ്രാങ്ക്ളിൻ റൂസ് വെൽറ്റ് 1941 ജനുവരിയിൽ    അമേരിക്കൻ കോൺഗ്രസിനെ അഭിസംബോധന ചെയ്തു കൊണ്ട് ഇപ്രകാരം  പറയുകയുണ്ടായി: “പ്രധാനമായും നാലു മേഖലകളിൽ സ്വാതന്ത്ര്യമുള്ള        ലോകമാണ് ഞാൻ വിഭാവനം ചെയ്യുന്നത്. പ്രസംഗിക്കാനുളള സ്വാതന്ത്ര്യം;          ആരാധിക്കാനുള്ള സ്വാതന്ത്ര്യം; ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം; ഭൗതിക
ആവശ്യങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യം എന്നിവയാണ് അവ! സ്വാതന്ത്ര്യത്തെക്കുറിച്ച് വ്യത്യസ്ഥങ്ങളായ അഭിപ്രായങ്ങളാണ് മനുഷ്യക്ക് ഉള്ളത്.

ചിലർക്ക് സ്വാതന്ത്ര്യം എന്നു പറഞ്ഞാൽ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമാണ്! അതിനെ സ്വാതന്ത്ര്യം എന്ന് വിളിക്കാൻ ആവില്ല. അത് ദു:സ്വാതന്ത്ര്യമാണ്! അതിനാൽ ആണ് “സ്വാതന്ത്ര്യം ദുഷ്ടതയ്ക്ക് മറയാക്കരുത് ” എന്ന് വി. പത്രൊസ് ശ്ലീഹാ പറഞ്ഞിരിക്കുന്നത് “(1 പത്രൊ. 2:16).

ഐക്യരാഷ്ട്ര സഭ അംഗീകരിച്ചിരിക്കുന്ന സാർവ്വത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ അടിസ്ഥാനം, വിശാലമായ സ്വാതന്ത്ര്യ സങ്കല്പതിൽ അധിഷ്ഠിതം ആണ്. ഇന്നത്തെ ധ്യാന ഭാഗത്ത് വി. പൗലൊസ് ക്രിസ്തുവിൽ നമുക്ക് ലഭ്യമായിരിക്കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.

സംക്ഷിപ്തമായി പറഞ്ഞാൽ, ന്യായപ്രമാണത്തിന്റെ നിയന്ത്രണത്തിൽ നിന്നും, ജഡത്തിന്റെ മേധാവിത്വത്തിൽ നിന്നും പാപത്തിന്റെശിക്ഷാവിധിയിൽ നിന്നുമുള്ള സ്വാതന്ത്ര്യം ആണത്. എല്ലാവിധ ഭയങ്ങളിൽ നിന്നുമുള്ള സ്വാതന്ത്ര്യം കൂടി അത് മനുഷ്യർക്ക് നൽകുന്നു.

ക്രിസ്തുവിന്റെ സ്വാതന്ത്ര്യത്തിൽ നിന്നും നമ്മെ അന്യ പ്പെടുത്തുന്ന ഒരു ശക്തിക്കും നാം വിധേയപ്പെടേണ്ടതില്ല. ഭരണകൂടം, നിയമങ്ങൾ, പട്ടിണി, മരണം ഇവയിൽ തുടങ്ങി, വാഴ്ചകൾക്കോ, അധികാരങ്ങൾക്കോ ഒന്നിനും തന്നെ ക്രിസ്തുയേശുവിൽ ദൈവം നമുക്ക് നൽകിയിരിക്കുന്ന സ്വാതന്ത്ര്യത്തിൽ നിന്നും നമ്മെ അന്യപ്പെടുത്താൻ ആവില്ല. ക്രിസ്തുവിൽ ഉള്ള സ്വാതന്ത്ര്യം അനുഭവിക്കുന്ന വിശ്വാസികൾ ഒരു രീതിയിലും ബന്ധിതർ അല്ല. എല്ലാ അർത്ഥത്തിലും അവർ മോചിതർ ആണ്!

എന്നാൽ, അത് സ്നേഹത്തിൽ അന്യോന്യം കരുതുവാനും ശുശ്രൂഷിക്കുവാനും
ഉള്ള ബാദ്ധ്യത നമുക്ക് നൽകുന്നു എന്ന കാര്യം വിസ്മരിക്കയുമരുത്. നമുക്ക് ലഭിച്ചിരിക്കുന്ന സ്വാതന്ത്ര്യം,നമ്മെത്തന്നെ മറ്റുള്ളവരുടെ നന്മയ്ക്കും ദൈവരാജ്യ
വളർച്ചയ്ക്കുമായി സമർപ്പിക്കാനുള്ള സ്വാതന്ത്ര്യമാണ്.

ഒരളവിൽ, യേശു ഒരു മനുഷ്യനായിലോകത്തിൽ ജീവിച്ചതു പോലെ ലോകത്തിൽ ജീവിക്കുവാനുള്ള ഉത്തരവാദിത്ത പൂർണ്ണമായ സ്വാതന്ത്ര്യമാണ് നമുക്ക് ലഭ്യമായിരിക്കുന്ന സ്വാതന്ത്ര്യം. അതിൽ നില നിന്ന് വളരുവാൻ ദൈവം നമ്മെ സഹായിക്കട്ടെ!!

ചിന്തയ്ക്ക്: ക്രിസ്തു നമുക്ക് നൽകുന്ന സ്വാതന്ത്ര്യംമാത്രമേ, സമ്പൂർണ്ണവും സമഗ്രവുമായ സ്വാതന്ത്ര്യം ആകുന്നുള്ളൂ!!!

പ്രൊഫസ്സർ എ വി ഇട്ടി, മാവേലിക്കര.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ