Sunday, March 8, 2026
Homeകേരളംതദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കം: പരിശീലനം നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കം: പരിശീലനം നല്‍കി

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വോട്ടര്‍പട്ടിക തയ്യാറാക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമം, നിയമം എന്നിവയെ കുറിച്ച് ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് പൂര്‍ണ അറിവ് വേണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

ജില്ലയില്‍ പുതിയതായി രൂപീകരിച്ചതടക്കം 968 വാര്‍ഡുകളുടെ വോട്ടര്‍പട്ടിക ബൂത്ത് അടിസ്ഥാനത്തില്‍ പുനക്രമീകരിക്കും.
വോട്ടര്‍ പട്ടിക സംബന്ധിച്ച അവകാശവാദവും ആക്ഷേപവും പരിഹരിച്ച് പിഴവുകള്‍ ഇല്ലാതെ കൃത്യതയോടെ തയ്യാറാക്കുന്നതിന് പരിശീലനം സഹായിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

പഞ്ചായത്ത്, മുനിസിപ്പല്‍ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ വോട്ടര്‍ പട്ടിക പുനക്രമീകരിക്കുന്നതിന് ഇലക്ട്രറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍, അസിസ്റ്റന്റ് ഇലക്ട്രറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് എന്നിവര്‍ക്കാണ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം സംഘടിപ്പിച്ചത്. വോട്ടര്‍ പട്ടികയുടെ ക്രമീകരണം, അതിര്‍ത്തി പുനര്‍നിര്‍ണയത്തിനു ശേഷമുള്ള അനുബന്ധ വിഷയം, പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കല്‍ എന്നിവയെക്കുറിച്ച് ക്ലാസ് നടന്നു.

തിരഞ്ഞെടുപ്പ് ഡെപ്യുട്ടി കലക്ടര്‍ ബീന എസ്. ഹനീഫ്, പരിശീലകരായ രജീഷ് ആര്‍.നാഥ്, ടി. ബിനോയി, ഹരീഷ് മുകുന്ദ്, എസ്. ദിവ്യ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. മൂന്നു സെഷനുകളിലായി നടന്ന പരിശീലനത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശീലന വീഡിയോയും പ്രദര്‍ശിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com