Saturday, July 20, 2024
Homeകേരളം🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 - 2024 | ജൂൺ 19 | ബുധൻ ✍...

🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 – 2024 | ജൂൺ 19 | ബുധൻ ✍ പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

എല്ലാവർക്കും അവസരങ്ങൾ ലഭ്യമാകട്ടെ
————————————————————–

ഫുട്‍ബോൾ ടീമിൻ്റെ റസേർവ് ബഞ്ചിലായിരുന്നു എന്നും അയാളുടെ സ്ഥാനം. അക്കൊല്ലത്തെ സെമീഫൈനൽ വരെയുള്ള മൽസരങ്ങളിലൊന്നും അയാൾക്കു കളത്തിൽ ഇറങ്ങാനായില്ല. ഫൈനലിൽ തന്നേക്കൂടെ ഉൾപ്പെടുത്തണമെന്ന് അയാൾ അപേക്ഷിച്ചപ്പോൾ ആദ്യം കോച്ച് സമ്മതിച്ചില്ല. ഒടുവിൽ, അയാളുടെ കണ്ണീരു കണ്ട് ‘നിരാശപ്പെടുത്തരുത് ‘ എന്ന നിർദ്ദേശത്തോടെ കളിക്കാൻ അനുവദിച്ചു.

ടീമിൻ്റെ വിജയഗോൾ അയാളുടേതായിരുന്നു. കോച്ചു ചോദിച്ചു: “ഇതെങ്ങനെ സാധിച്ചു? ”
അയാൾ പറഞ്ഞു: ”ഇതിനു മുമ്പ് എനിക്കൊരവസരവും ലഭിച്ചില്ല. അവസരം ലഭിച്ചപ്പോൾ ഞാനതു പരമാവധി പ്രയോജനപ്പെടുത്തി”.

കഴിവില്ലെന്നു കരുതി മാറ്റി നിർത്തപ്പെടുന്നവർക്കെല്ലാം ഒരവസരം നൽകിയാൽ കാണാം, അവരുടെ കഴിവിൻ്റെ അരങ്ങേറ്റം പലരും കരുത്തു തെളിയിക്കാതെ പോകുന്നത്, സ്വന്തം ശേഷിക്കുറവു കൊണ്ടല്ല, അവസരം നിഷേധിക്കപ്പെടുന്നതിനാൽ ആണ് കളിക്കളത്തിലെ കളികളിൽ മികവുള്ളവർ പലപ്പോഴും ‘മൈതാനത്തിലെത്തിപ്പെടാനുള്ള കളികളിൽ’ അഗ്രഗണ്യർ ആകണമെന്നില്ല.

ഒരിക്കലെങ്കിലും അവസരം കിട്ടിയാൽ, ലോകം കീഴടക്കുമായിരുന്ന പലരും സ്വയം പിൻവാങ്ങിയത് അവസരം നൽകാൻ ആരുമില്ലാതിരുന്നതു കൊണ്ടാകാം. സ്വന്തം കണ്ണിൻ്റെ പരിമിതികളിൽ നിന്നു കൊണ്ടല്ല, അപരൻ്റെ കഴിവിൻ്റെ അപാരതയിൽ നിന്നുകൊണ്ട് അയാളിൽ വിശ്വാസമർപ്പിക്കാനാകണം. മികവു തെളിയിച്ചവരെ ആദരിക്കുന്നതിനേക്കാൾ മഹത്തരമാണ് ഇനിയും കരുത്തു തെളിയിക്കാനാകാത്തവർക്ക് അവസരം ഒരുക്കിക്കൊടുക്കുന്നത്.

മികവു തെളിയിച്ച് മെഡലുകൾ വാരിക്കൂട്ടി വിജയ ചരിത്ര
മെഴുതുന്നവർക്കു്ക്ക് അവരുടെ സതീർഥ്യരിലാരും അവസരം ലഭിക്കാതെ ഉപേക്ഷിക്കപ്പെടുന്നില്ല എന്നുറപ്പു വരുത്താനാകണം

സർവ്വേശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments