Saturday, July 20, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 - 2024 | ജൂൺ 19 | ബുധൻ ✍...

🌹 ചിന്താ പ്രഭാതം 🌹 – 2024 | ജൂൺ 19 | ബുധൻ ✍ ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

ജീവിതത്തെ കുറിച്ചുള്ള നമ്മുടെ കാഴ്ച്ചപ്പാട് എന്താണ് ? നമ്മുടെ ദർശനം എന്താണ് ?
ശരിയായി ജീവിതത്തെ വിലയിരുത്താനും നിലപാടുകൾ എടുക്കുവാനും നമുക്ക് കഴിയുന്നുണ്ടോ ?

ജീവിതം ഒരു പൂന്തോപ്പ്‌ പോലെയാണ്,ഇലകൾ കരിയുന്നതും പൂക്കൾ വാടുന്നതും കൊഴിയുന്നതും ഇവിടെ സ്വാഭാവികം ആണ്.

പഴമയുടെ ആ ജീർണതകളെ അപ്പോളപ്പോൾ മാറ്റിയാൽ മാത്രമേ പുതിയ പൂക്കളും തളിരുകളുംകൊണ്ട് കമനീയമായ ആ പൂന്തോപ്പിന്റെ സൗന്ദര്യം പൂർണമായി ആസ്വദിക്കാൻ കഴിയുകയുള്ളൂ.

അതിനാൽ കഴിഞ്ഞ കാലം മനസിലുണ്ടാക്കിയ വേദനകളൊക്കെ അടർത്തി കളയണം ക്ഷമിക്കേണ്ടത്‌ ക്ഷമിക്കാം.
മറക്കേണ്ടത്‌ മറക്കാം.

മൂല്യബോധമുള്ള ഉയർന്ന ചിന്തയും ലളിത ജീവിതവും ജീവിതത്തിന്റെ അടിസ്ഥാന ശിലകളാക്കി മാറ്റാൻ നമുക്ക് കഴിയണം.

ഒത്തിരി ഇഷ്ടത്തോടെ……🙏

🙏 ശുഭദിനാശംസകൾ 🙏

ബേബി മാത്യു അടിമാലി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments